play-sharp-fill
കള്ളനെ പേടിച്ച് കച്ചവടക്കാരൻ 15 ലക്ഷം ഒളിപ്പിച്ചത് അരിച്ചാക്കിൽ:അളിയൻ ചാക്ക് വിറ്റതറിഞ്ഞ് ഞെട്ടിത്തരിച്ച് കടക്കാരൻ: ഒടുവിൽ പോലീസ് കേസും

കള്ളനെ പേടിച്ച് കച്ചവടക്കാരൻ 15 ലക്ഷം ഒളിപ്പിച്ചത് അരിച്ചാക്കിൽ:അളിയൻ ചാക്ക് വിറ്റതറിഞ്ഞ് ഞെട്ടിത്തരിച്ച് കടക്കാരൻ: ഒടുവിൽ പോലീസ് കേസും

വടല്ലൂർ:കള്ളന്മാരെ ഭയന്ന് ചാക്കില്‍ പണം സൂക്ഷിച്ച കച്ചവടക്കാരന് കിട്ടിയത് മുട്ടൻപണി. ഒടുവില്‍ കാര്യം കേസ് കൊടുക്കുന്നതിലേക്ക് എത്തി.

കള്ളൻമാർ എടുത്താലോ എന്ന് ഭയന്ന് ചാക്കില്‍ സൂക്ഷിച്ചിരുന്ന 15 ലക്ഷം രൂപയാണ് കടയുടമ വടല്ലൂർ രാഘവേന്ദ്ര സിറ്റി സ്വദേശി ഷണ്‍മുഖ( 40 )ത്തിന് നഷ്ടമായത്. അരി വാങ്ങാൻ വന്ന

ആള്‍ക്ക് ഷണ്‍മുഖത്തിന്റെ ഭാര്യയുടെ സഹോദരൻ പണം സൂക്ഷിച്ച ചാക്ക് എടുത്ത് കൊടുത്തു. അരി വാങ്ങിയ ആള്‍ക്കെതിരെ ഷണ്‍മുഖൻ പരാതി കൊടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ വർഷങ്ങളായി വ‍ടല്ലൂർ – നെയിവേലി മെയിൻ റോഡില്‍ അരിക്കട നടത്തുകയാണെന്ന് ഷണ്‍‌മുഖൻ പറയുന്നു. ഞായാറാഴ്ച താൻ ചാക്കില്‍ 15 ലക്ഷം രൂപ ഒളിപ്പിച്ച്‌ വെച്ചിരുന്നു. തിങ്കളാഴ്ച

കടയില്‍ ഇല്ലാതിരുന്ന സമയത്ത് മന്ധരക്കുപ്പത്തിന് അടുത്തുള്ള മേല്‍പ്പാടി ഗ്രാമത്തിലെ പൂപാലൻ 10 കിലോ അരി വാങ്ങാൻ വന്നു. എന്റെ ഭാര്യാ സഹോദരൻ ശ്രീനിവാസൻ കടയില്‍ ഉണ്ടായിരുന്നു. അവിടെ ഞാൻ ചാക്കിൽ അരിയിട്ട് പണം ഒളിപ്പിച്ചിരുന്നു, പരാതിയില്‍ പറയുന്നു.

ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഷണ്‍‌മുഖം കടയില്‍ തിരിച്ചെത്തിയപ്പോള്‍ ചാക്ക് കാണാതായത് കണ്ട് ഞെട്ടിയ ശ്രീനവാസനോട് അന്വേഷിച്ചപ്പോള്‍ ഈ കടയില്‍ സ്ഥിരം വരുന്ന ആളായ പൂപാലന് ചാക്ക് വിറ്റതായി ശ്രീനിവാസൻ പറഞ്ഞു. അപ്പോഴാണ് 15 ലക്ഷം ചാക്കില്‍ ഒളിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. ഗൂഗിള്‍ പേ വഴിയായിരുന്നു പണം അടച്ചത്.

അത് വെച്ച്‌ ഇയാളുടെ വീട്ടിലെത്തി. അവിടെച്ചെന്ന് ചാക്കില്‍ 15 ലക്ഷം രൂപ ഉണ്ടായിരുന്നുവെന്ന കാര്യം പറഞ്ഞു. എന്നാല്‍ 10 ലക്ഷം രൂപ മാത്രമാണ് കണ്ടത്, കൂടുതല്‍ പണം ഉണ്ടായിരുന്നില്ലെന്ന്

പൂപാലന്റെ മകള്‍ പറഞ്ഞു. ഇതിന് പിന്നാലെ പൂപാലന്റെ മകളും ഷണ്‍‌മുഖനും തമ്മില്‍ തർക്കം നടന്നു. ചാക്കില്‍ നിന്ന് 10 ലക്ഷം മാത്രമാണ് കിട്ടിയത് എന്ന് മകള്‍ പറഞ്ഞു.

ഇതിന് പിന്നാലെയാണ് ഷണ്‍മുഖനും ഭാര്യയുടെ സഹോദരനും അവിടെ നിന്ന് നേരെ വടവല്ലൂർ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. താൻ പണം വെയ്ക്കാൻ ഡ്രോയർ ഉപയോഗിക്കാറില്ലെന്നും കള്ളന്മാകെ ഭയന്ന് ചാക്കിലാണ് വെയ്ക്കാറുള്ളതെന്നും ഷൺമുഖൻ പറഞ്ഞു.