ഷാജൻ സ്കറിയക്കെതിരെ വീണ്ടും കേസ്: വ്യാജ വാർത്ത പ്രചരിപ്പിച്ച് 15 ലക്ഷം ആവശ്യപ്പെട്ടെന്ന് പരാതി
തിരുവനന്തപുരം: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്കെതിരെ കേസ്. കേരള കോൺഗ്രസ് എം സംസ്ഥാന സമിതി അംഗം എ.എച്ച് ഹഫീസ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
തനിക്കെതിരായ വ്യാജ വാർത്ത പിൻവലിക്കാൻ 15 ലക്ഷം രൂപ ഷാജൻ ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസാണ് കേസെടുത്തത്.
പണം അപഹരിക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതി തുക ആവശ്യപ്പെട്ടു. നൽകിയില്ലെങ്കിൽ പരാതിക്കാരനെ സമൂഹമധ്യത്തിൽ മോശക്കാരനായി ചിത്രീകരിക്കുന്ന രീതിയിലുള്ള വാർത്തകൾ പ്രതി ചാനലിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു മുൻപ് ഓൺലൈൻ ചാനലിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പി.വി ശ്രീനിജൻ എം.എൽ.എയുടെ പരാതിയിൽ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തിരുന്നു. മുൻകൂർ ജാമ്യം ഉള്ളതിനാൽ വിട്ടയച്ചു.
Third Eye News Live
0