play-sharp-fill
പോലീസ് സേനയിൽ ആത്മഹത്യ കൂടുന്നു: പോലീസുകാരുടെ ജോലി സമ്മർദം പഠിക്കാൻ സർക്കാർ

പോലീസ് സേനയിൽ ആത്മഹത്യ കൂടുന്നു: പോലീസുകാരുടെ ജോലി സമ്മർദം പഠിക്കാൻ സർക്കാർ

 

തിരുവനന്തപുരം: ജോലി സമയം എട്ടു മണിക്കൂറാക്കുമെന്ന പ്രഖ്യാപനം വെറുംവാക്കായിരിക്കെ പോലീസിന്റെ ജോലിസമ്മർദം വീണ്ടും പഠിക്കാൻ ഒരുങ്ങുന്നു. സോഷ്യൽ പോലീസിങ് ഡയറക്ടറേറ്റിനു കീഴിലെ ‘ഹാറ്റ്സ്’ ആണ് പഠനം നടത്തുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യക്കുവരെ കാരണമാകുന്ന സമ്മർദങ്ങളിൽ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം.

 

എല്ലാ പോലീസുകാരിൽ നിന്നും ഗൂഗിൾ ഫോം വഴി വിവരം ശേഖരിക്കും. ഈ മാസം 28-നുമുൻപ് എല്ലാ ഉദ്യോഗസ്ഥരും ഗൂഗിൾ ഫോം പൂരിപ്പിച്ചു നൽകാൻ സോഷ്യൽ പോലീസിങ് വിഭാഗത്തിന്റെ ഡയറക്ടർ ഡി.ഐ.ജി. അജിതാ ബീഗം യൂണിറ്റ് മേധാവിമാരോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ സ്വകാര്യവിവരങ്ങൾ ക്രോഡീകരിക്കുന്നതല്ല.

 

48 മണിക്കൂറുകൾ തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്നതുൾപ്പെടെ വലിയ സമ്മർദ്ദങ്ങൾ നേരിടുന്ന മേഖലയാണ് കേരള പോലീസ് സേന. ആവശ്യത്തിന് പോലീസുകാരുടെ അഭാവം, കുറ്റാന്വേഷണം, ക്രമസമാധാന പാലനം, വിഐപി ഡ്യൂട്ടി തുടങ്ങി നിരവധി വിഷയങ്ങൾ കൈകാര്യംചെയ്യേണ്ടിവരുന്നതിനിടയിൽ സമ്മർദ്ദം കുറയ്ക്കാൻ എന്താണ് ചെയ്യേണ്ടത് എന്നതിന് പല വാദങ്ങളുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group