പ്ര​മേ​ഹ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ൻ​സു​ലിൻ എന്ന തരത്തിൽ തെ​റ്റി​ദ്ധ​രി​ക്കുന്നു; ഹോ​മി​യോ മ​രു​ന്ന്​ ‘ഇ​ൻ​സു​ലി​ന്റെ’ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി

Spread the love

പാ​ല​ക്കാ​ട്: ‘ഇ​ൻ​സു​ലി​ൻ’ എ​ന്ന പേ​രി​ൽ ഗു​ളി​ക​രൂ​പ​ത്തി​ൽ ഇ​റ​ക്കി​യി​രു​ന്ന ഹോ​മി​യോ മ​രു​ന്നി​ന്റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി.

പ്ര​മേ​ഹ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ൻ​സു​ലി​നാ​യി തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നെ​ന്ന് പ​രാ​തി ഉ​യ​ർ​ന്ന ഈ ​ഗു​ളി​ക​യു​ടെ ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യെ​ന്നും രാ​ജ​സ്ഥാ​ൻ ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ് വ​ഴി പ​രാ​തി ന​ൽ​കി​യ ജ​ന​കീ​യാ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​കെ.​വി. ബാ​ബു​വി​നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ജ​നു​വ​രി 24നാ​ണ് ഡോ. ​ബാ​ബു ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ ജ​ന​റ​ലി​ന് പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി അം​ഗീ​ക​രി​ച്ച ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ ജ​ന​റ​ലും ആ​യു​ഷ് മ​ന്ത്രാ​ല​യ​വും രാ​ജ​സ്ഥാ​ൻ ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​റോ​ട് ന​ട​പ​ടി​ക്ക് നി​ർ​ദേ​ശി​ച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ​ന്നാ​ൽ, നി​ർ​ദേ​ശം രാ​ജ​സ്ഥാ​ൻ ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ ത​ള്ളി. ജൂ​ലൈ 23ന് ​ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നാ​ൽ ഡോ. ​ബാ​ബു സെ​പ്റ്റം​ബ​ർ 23ന് ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീസി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്നാ​ണ് ഈ ​ഗു​ളി​ക​യു​ടെ ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ അ​പേ​ക്ഷ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് രാ​ജ​സ്ഥാ​ൻ ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ക്കാ​ര്യം ബു​ധ​നാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ് ഡോ. ​ബാ​ബു​വി​നെ അ​റി​യി​ച്ചു. ഇ​ൻ​സു​ലി​ൻ എ​ന്ന പേ​രി​ലു​ള്ള ഗു​ളി​ക പൊ​തു​ജ​ന​ങ്ങ​ളെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്ന​താ​ണെ​ന്നും ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ പ്ര​മേ​ഹം മൂ​ർ​ച്ഛി​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്ന് ഡോ. ​കെ.​വി. ബാ​ബു പ​റ​ഞ്ഞു.