പുഴയിൽ വീണ് കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് മൂന്നു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ; പുഴയുടെ സമീപം മാലിന്യം കളയാൻ പോയപ്പോൾ അബദ്ധത്തിൽ വീണതാകാമെന്ന് നി​ഗമനം

Spread the love

കൊച്ചി: എറണാകുളം പറവൂർ മാട്ടുമ്മലിൽ പുഴയിൽ വീണ് കാണാതായ വയോധികന്‍റെ മൃതദേഹം കണ്ടെത്തി.

മാട്ടുമ്മൽ തുരുത്ത് സ്വദേശി കുഞ്ഞൂഞ്ഞാണ് മരിച്ചത്. 73 വയസായിരുന്നു.

മൂന്നു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുഴയുടെ സമീപം മാലിന്യം കളയാൻ പോയ കുഞ്ഞൂഞ്ഞ് അബദ്ധത്തിൽ പുഴയിൽ വീണതാകാം എന്നാണ് നിഗമനം.

സ്കൂബ ഡൈവേഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ദൗത്യത്തിൽ പങ്കെടുത്തു.