പാലക്കാട് സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരങ്ങൾ പുറത്ത് ; രാഹുലിന്റെ ആകെ സ്വത്തുക്കളും വരുമാന സ്രോതസും ഇങ്ങനെ ; സരിൻ്റെ സ്വത്ത് വിവരങ്ങളും അറിയാം
പാലക്കാട്: യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും എല്‍ ഡി എഫ് സ്ഥാനാർത്ഥി പി സരിന്റേയും സ്വത്ത് വിവരങ്ങള്‍ പുറത്ത്.
39 ലക്ഷം രൂപയാണ് രാഹുലിന്റെ സ്വത്ത്. ഇത് കൂടാതെ 24 ലക്ഷം വിലമതിക്കുന്ന ഭൂമിയും രാഹുലിന്റെ പേരിലുണ്ട്. സരിന് 20 ലക്ഷം രൂപയാണ് ആകെ സ്വത്ത്. ഇരുവരും സമർപ്പിച്ച നാമനിർദ്ദേശ പത്രികയിലാണ് സ്വത്ത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്ളത്.
രാഹുല്‍ മാങ്കൂട്ടത്തലിന്റെ കൈവശം 25000 രൂപയാണ് പണമായുള്ളത്. 55,000 രൂപ മൂല്യമുള്ള 1 പവൻ സ്വർണവും രാഹുലിന് ഉണ്ട്. അമ്മയുടെ കയ്യില്‍ 20 പവന്റെ സ്വർണമുണ്ട്, 10000 രൂപയും. ആകെ സ്വത്ത് 39,36,454 രൂപയാണ്. അടൂരിലാണ് രാഹുലിന്റെ പേരിലുള്ള ഭൂമിയുള്ളത്. രാഹുലിന്റെ അമ്മയുടെ ആകെ സ്വത്ത് 43,98,736 രൂപയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെറുകിട ബിസിനസ് ആണ് രാഹുലിന്റെ വരുമാനശ്രോതസ്. കുട്ടികളുടെ വസ്ത്ര കട, മെഡിക്കല്‍ഷോപ്പ് എന്നിവയുണ്ട്. ഇവ പങ്കാളിത്തത്തോടെയാണ് ഇത് നടത്തുന്നത്. ഇതുകൂടാതെ സ്വന്തമായി ജെൻസ് ബ്യൂട്ടി പാർലർ, മില്‍മയുടെ ഏജൻസി എന്നിവയും രാഹുലിന്റെ പേരിലുണ്ട്. 2421226 രൂപയാണ് രാഹുലിന് ബാധ്യത.
എല്‍ ഡി എഫ് സ്ഥാനാർത്ഥി പി സരിന്റെ കൈയ്യില്‍ ഉള്ളത് 5,000 രൂപയാണ്. എച്ച്‌ഡിഎഫ്സി ബാങ്ക് തിരുവില്ലാമല ബ്രാഞ്ചില്‍ 17,124 രൂപയുണ്ട്. പങ്കാളിയുടെ കൈവശം 10,000 രൂപയാണ് ഉള്ളത്. ഇതുകൂടാതെ വിവിധ ബാങ്കുകളിലായി 2,50,000, 5,00,000,5321,14737,10,00,000,1,89,067,57 എന്നിങ്ങനെയും ഉണ്ട്. സരിന് 10 ലക്ഷത്തിന്റെ രണ്ട് എല്‍ഐസി പോളിസികള്‍ ഉണ്ട്. ഭാര്യയ്ക്ക് 5 ലക്ഷത്തിന്റേയും. സരിന്റെ പേരില്‍ സ്വർണമില്ല. ഭാര്യയുടെ പേരില്‍ 50 പവൻ സ്വർണം ഉണ്ട്.
അതേസമയം പ്രധാന സ്ഥാനാർത്ഥികള്‍ നാമനിർദേശ പത്രിക സമർപ്പിച്ചതോടെ പാലക്കാട് തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ചു. മണ്ഡലത്തില്‍ രാഹുലിന്റെ വിജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് കണക്കുകള്‍ കോണ്‍ഗ്രസിന് ആവേശം തീർക്കുന്നുണ്ട്. ബി ജെ പിയിലെ തർക്കങ്ങളും തങ്ങള്‍ക്ക് ഗുണമാകുമെന്ന് പാർട്ടി കരുതുന്നു. അതേസമയം ഇത്തവണ അട്ടിമറി ഉണ്ടാകുമെന്നും സരിനിലൂടെ പാലക്കാട് പിടിക്കുമെന്നുമാണഅ എല്‍ ഡി എഫ് വാദം. കഴിഞ്ഞ തവണ കോണ്‍ഗ്രസിലേക്ക് ഒഴുകിയ വോട്ടുകളടക്കം ഇത്തവണ സരിന് ലഭിക്കുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്.