
തൃശൂർ: റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. തൃശൂർ-കുന്നംകുളം റോഡിൽ അയ്യന്തോൾ സ്വദേശി സന്തോഷ് കെ. മേനോൻ (46) ആണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
ഉടൻ തന്നെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സന്തോഷിന്റെ തലയ്ക്കും പല്ലിനും താടിയെല്ലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
തൃശൂർ-കുന്നംകുളം റോഡ് ദിവസേന അപകടങ്ങൾ പതിവാവുകയാണ്. മാത്രമല്ല റോഡും ശോചനീയാവസ്ഥയിലാണ്. ലോറികളുടെയും ബസുകളുടെയും മരണപാച്ചിലും വലിയ ഭീഷണിയാണെന്നും യാത്രക്കാർ ജീവൻ കൈയിൽ പിടിച്ചാണ് ഇതുവഴി യാത്ര ചെയ്യാറെന്നും പ്രദേശവാസികൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group