സരിൻ സി.പി.എം തൊഴുത്തിലെ ബലിമൃഗം: തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബ്രാഞ്ച് കമ്മറ്റി അംഗമായി ബക്കറ്റ് പിരിവ് നടത്താം: ചിലപ്പോൾ കൈരളി ടി.വി ഗുമസ്തനാക്കും’; ചെറിയാൻ ഫിലിപ്പ്

Spread the love

കോഴിക്കോട്: കോണ്‍ഗ്രസ് വിട്ട് എല്‍.ഡി.എഫ് സ്ഥാനാർഥിയായ പി. സരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് ചെറിയാൻ ഫിലിപ്പ്.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസില്‍ നിന്നും സി.പി.എം തൊഴുത്തിലെത്തിയ ഒരു ബലിമൃഗം മാത്രമാണ് സരിനെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സരിനെ പുന്നയ്ക്കാ വികസന കോർപറേഷൻ ചെയർമാനോ, കൈരളി ടി.വിയിലെ ഗുമസ്തനോ ആക്കുമെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറിയാൻ ഫിലിപ്പിന്‍റെ എഫ്.ബി പോസ്റ്റ്:
സരിൻ ബലിമൃഗം: ചെറിയാൻ ഫിലിപ്പ്

കോണ്‍ഗ്രസില്‍ നിന്നും സി.പി.എം തൊഴുത്തിലെത്തിയ ഡോ. പി. സരിൻ ഒരു ബലിമൃഗം മാത്രമാണ്.

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സരിനെ പുന്നയ്ക്കാ വികസന കോർപറേഷൻ ചെയർമാനോ, കൈരളി ടി.വിയിലെ ഗുമസ്തനോ ആക്കും. അടുത്ത തെരഞ്ഞെടുപ്പില്‍ പി.വി. അൻവറിന്‍റെ ഒഴിവില്‍ നിലമ്പൂരില്‍ സ്ഥാനാർത്ഥിയാക്കിയേക്കാം.

അടിമക്കൂട്ടമായ സി.പി.എം-ല്‍ സരിന് കോണ്‍ഗ്രസിലെ പോലെ അഭിപ്രായ സ്വാതന്ത്ര്യമോ പ്രമുഖ സ്ഥാനമോ ഉണ്ടാകില്ല. സി.പി.എം-ല്‍ ചേർന്നാല്‍ ബ്രാഞ്ച് കമ്മറ്റി അംഗമായി ബക്കറ്റ് പിരിവ് നടത്താം.