ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; സർക്കാർ ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു

Spread the love

ചെന്നൈ: ചെന്നൈയിൽ സർക്കാർ ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു. എംടിസി ബസ് കണ്ടക്ടർ ജഗൻകുമാർ (52) ആണ്‌ മരിച്ചത്.

വെല്ലൂർ സ്വദേശിയായ ഗോവിന്ദനാണ് ജഗനെ മർദിച്ചത്. ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്.

ആദ്യം ടിക്കറ്റ് മെഷീൻ എടുത്ത് ജഗൻ ഗോവിന്ദനെ മർദിച്ചു. പിന്നാലെ ജഗൻ ഗോവിന്ദനെ തല്ലുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി അണ്ണാ നഗറിന് സമീപത്തു വച്ചാണ് സംഭവമുണ്ടായത്. കയ്യാങ്കളിക്കിടെ പരുക്കേറ്റ ഗോവിന്ദൻ ആശുപത്രിയിൽ ചികിത്സയിലാണ്.