video
play-sharp-fill
സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടി; ആലപ്പുഴ സ്വദേശി നെടുങ്കണ്ടം പൊലീസിന്റെ പിടിയിൽ

സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടി; ആലപ്പുഴ സ്വദേശി നെടുങ്കണ്ടം പൊലീസിന്റെ പിടിയിൽ

നെടുങ്കണ്ടം: സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍.

ആലപ്പുഴ പുളിങ്കുന്ന് സ്വദേശി അരുണ്‍ മണിയന്‍ (34) ആണ് നെടുങ്കണ്ടം പൊലീസിന്റെ പിടിയിലായത്.

ജോലി വാഗ്ദാനം ചെയ്ത്, മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവില്‍ നിന്ന് ഇയാള്‍ 4.5 ലക്ഷം രൂപ വാങ്ങിയിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലിയോ പണമോ ലഭിക്കാത്തതിനെത്തുടര്‍ന്നു പരാതി നല്‍കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്‌ഐ ടി.എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിലാണു കസ്റ്റഡിയിലെടുത്തത്.