ഹോസ്റ്റലുകളിലും കാന്റീനുകളിലും ഭക്ഷ്യസുരക്ഷാ പരിശോധന : കോട്ടയത്ത് എട്ട് സ്ഥാപനങ്ങൾ അടയ്ക്കാൻ നോട്ടീസ്
കോട്ടയം: ഹോസ്റ്റലുകളിലും കാന്റീനുകളിലും സുരക്ഷിത ഭക്ഷണം എന്ന ലക്ഷ്യത്തോടെയുള്ള പ്രത്യേക ഡ്രൈവിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിലും കാന്റീനുകളിലും പരിശോധന നടത്തി.
107 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ടു സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. 25 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാനുള്ള നോട്ടീസും 10 സ്ഥാപനങ്ങൾക്ക് അപാകതകൾ പരിഹരിക്കാനുമുള്ള നോട്ടീസ് നൽകി.
ഭക്ഷ്യസുരക്ഷാ നിയമത്തിൽ നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നു കണ്ടെത്താനായിരുന്നു പരിശോധന. ഭക്ഷ്യസുരക്ഷ ലൈസൻസ്/രജിസ്‌ട്രേഷൻ ഇല്ലാതെയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും കാന്റീനുകൾ/മെസ് എന്നിവ പ്രവർത്തിക്കാൻ പാടില്ല എന്നു കോട്ടയം ജില്ല ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ എ.എ. അനസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷ ഓഫീസർമാരായ നിമ്മി അഗസ്റ്റിൻ, ഡോ തെരസ്ലിൻ ലൂയിസ്, നീതു രവികുമാർ, നവീൻ ജെയിംസ്, ഡോ അക്ഷയ വിജയൻ, ജി.എസ്. സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.