play-sharp-fill
കേന്ദ്രത്തിന്റെ കടുത്ത മുന്നറിയിപ്പുകള്‍ക്ക് പുല്ലുവില; 95 വിമാനങ്ങള്‍ക്കുനേരെ ഇന്നും ബോംബ് ഭീഷണി; പത്ത് ദിവസത്തിനിടെ  ഭീഷണി ഉയർന്നത് 250 വിമാനങ്ങള്‍ക്കുനേരെ

കേന്ദ്രത്തിന്റെ കടുത്ത മുന്നറിയിപ്പുകള്‍ക്ക് പുല്ലുവില; 95 വിമാനങ്ങള്‍ക്കുനേരെ ഇന്നും ബോംബ് ഭീഷണി; പത്ത് ദിവസത്തിനിടെ ഭീഷണി ഉയർന്നത് 250 വിമാനങ്ങള്‍ക്കുനേരെ

ഡല്‍ഹി: വിമാനങ്ങള്‍ക്കുനേരെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നവർക്ക് ജീവപര്യന്തം വരെ തടവ് ലഭിക്കുന്ന നിയമഭേദഗതി കൊണ്ടുവരുമെന്ന കേന്ദ്ര പ്രഖ്യാപനത്തിനിടെ വീണ്ടും ബോംബ് ഭീഷണി.

95 വിമാനങ്ങള്‍ക്കുനേരെയാണ് ഇന്ന് ഭീഷണി ഉയർന്നത്. ഇൻഡിഗോ, എയർ ഇന്ത്യ, വിസ്‌താര, സ്‌പേസ് ജെറ്റ്, ആകാശ എയർ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ 250 വിമാനങ്ങള്‍ക്കുനേരെയാണ് ബോംബ് ഭീഷണി ഉയർന്നത്.
25 ആകാശ എയർഫ്ളൈറ്റ്, 20 വീതം എയർ ഇന്ത്യ, ഇൻഡിഗോ, വിസ്‌താര, അഞ്ചുവീതം സ്‌പൈസ് ജെറ്റ്, അലിയൻസ് എയർ എന്നീ വിമാനങ്ങള്‍ക്കുനേരെയാണ് ഇന്ന് ഭീഷണി ഉയർന്നത്. സംഭവത്തില്‍ എട്ട് കേസുകള്‍ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്‌സിലൂടെ എത്തിയ ഭീഷണി സന്ദേശങ്ങള്‍ സസ്‌പെൻഡ് ചെയ്തതായും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം, 170ലധികം വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി എത്തിയത്. അവയില്‍ ഭൂരിഭാഗവും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നായിരുന്നു. ഇവ പിന്നീട് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.