play-sharp-fill
മനം കുളിർക്കുന്ന കായൽ കാഴ്ചകൾ ആസ്വദിക്കാം: പക്ഷേ അടിസഥാന സൗകര്യ വികസനം ഇല്ലാതെ കുമരകം നാലുപങ്ക് ഹൗസ് ബോട്ട് ടെർമിനൽ നാശത്തിന്റെ വക്കിൽ: സാമൂഹ്യ വിരുദ്ധരുടെ ഒളിത്താവളം.

മനം കുളിർക്കുന്ന കായൽ കാഴ്ചകൾ ആസ്വദിക്കാം: പക്ഷേ അടിസഥാന സൗകര്യ വികസനം ഇല്ലാതെ കുമരകം നാലുപങ്ക് ഹൗസ് ബോട്ട് ടെർമിനൽ നാശത്തിന്റെ വക്കിൽ: സാമൂഹ്യ വിരുദ്ധരുടെ ഒളിത്താവളം.

കോട്ടയം:കുമരകത്തിന്റെ ടൂറിസം മുഖമുദ്ര മാറ്റേണ്ടിയിരുന്ന നാലുപങ്ക് ഹൗസ് ബോട്ട് ടെർമിനൽ ഇപ്പോൾ ശാപമോക്ഷം കാത്ത് കിടപ്പാണ്.

വിനോദസഞ്ചാരമേഖലയുടെ വികസനം ലക്ഷ്യമിട്ട് കോടികൾ ചെലവിട്ട് നിർമാണം പൂർത്തിയാക്കിയ ബോട്ട് ടെർമിനലാണ് ഇപ്പോൾ അധികാരികളുടെ കനിവ് കാത്ത് കിടക്കുന്നത്.

സംരക്ഷണഭിത്തി തകർന്ന് തറയിലെ ടൈലുകൾ പൊട്ടിയ ടെർമിനൽ ഇപ്പോൾ സാമൂഹ്യവിരുദ്ധർക്ക് താവളമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടേക്കുള്ള റോഡിന്റെ അവസ്ഥയാണ് ഏറെ പരിതാപകരം.തകർന്നു തരിപ്പണമായി ചെളിക്കുളമായി കിടക്കുകയാണ് നാലുപങ്ക് റോഡ്.
ചിത്തിരക്കായലും വേമ്പനാട്ടു കായലും അതിർത്തി പങ്കിടുന്ന നാലുപങ്കിലാണ് ഹൗസ് ബോട്ട് ടെർമിനൽ നിർമിച്ചിട്ടുള്ളത്. വിനോദ സഞ്ചാരികൾക്ക് കായൽക്കാഴ്ച കാണാനും സായാഹ്നങ്ങൾ ചെലവഴിക്കാനുമുള്ള ഇടം എന്നതാണ് ബോട്ട്ടെർമിനൽ കൊണ്ടുദ്ദേശിച്ചത്.

40 ഹൗസ് ബോട്ടുകൾ നിർത്തിയിടാൻ സൗകര്യമുണ്ടെങ്കിലും ഒറ്റ ബോട്ടുപോലും ഇവിടെ വരില്ല എന്നതാണ് ഈ ബോട്ട് ടെർമിനലിന്റെ പ്രത്യേകത. ശക്തമായ കാറ്റുള്ള പ്രദേശമായതിനാൽ ഹൗസ് ബോട്ടുകൾ നിർത്തിയിടാൻ കഴിയില്ലെന്നാണ് ബോട്ട്ജീവനക്കാർ പറയുന്നത്. എന്നാൽ ശിക്കാര പോലുള്ള ചെറിയ വള്ളങ്ങളിൽ വിനോദസഞ്ചാരികളെ കൊണ്ടുപോകാൻ കഴിയും.

കുമരകത്തിൻ്റെ സമീപമേഖലകളിലേക്കും സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ടൂറിസം വകുപ്പ് 3.8 കോടി ചെലവഴിച്ച് 2016 ൽ നാലുപങ്ക് ടെർമിനൽ പദ്ധതി ആവിഷ്കരിച്ചത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റ് കോർപറേഷനാ യിരുന്നു (കെ.ഐ.ഐ.ഡി.സി) നിർമാണച്ചുമതല.

2020 നവംബർ രണ്ടിന് അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ ടെർമിനൽ ഉദ്ഘാടനം ചെയ്തു. തുടക്കത്തിൽ ഡി.ടി.പി.സി സെക്യൂരിറ്റിയെയും നിയമിച്ചു. പിന്നീട്‌ ടെർമിനലിന്റെ ഉടമസ്ഥതയെച്ചൊല്ലി ടൂറിസം വകുപ്പും കുമരകം പഞ്ചായത്തും തമ്മിൽ തർക്കം ആരംഭിച്ചു.

തുടർന്ന് ടെർമിനൽ പഞ്ചായത്തിന് കൈമാറി ടൂറിസം വകുപ്പ് ഉത്തരവിറക്കി. ഇതോടെ ടെർമിനലിന്റെ സംരക്ഷണച്ചുമതല പഞ്ചായത്തിനായി. എന്നിട്ടും കാര്യങ്ങൾ ക്ക് മാറ്റമില്ല. പഴയതിലും കൂടുതൽ ദുരവസ്ഥ ആയി എന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്. അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെയായിരുന്നു ഉദ്ഘാടനം.

കായൽ മനോഹാരിത ആസ്വദിക്കാനുള്ള വാച്ച്ടവറിൽ ഒതുങ്ങി സൗകര്യങ്ങൾ. ഡി.ടി.പി. സി സെക്യൂരിറ്റിയെ പിൻവലിച്ചതോടെ സംരക്ഷണവും ഇല്ലാതായി. രണ്ടു പോർട്ടബിൾ ടോയ്ലറ്റുകൾ ഉണ്ടായിരുന്നത് കേടുവന്നു നശിച്ചു ഇപ്പോൾ വൈകുന്നേരങ്ങളിൽ കുടുംബമായി പലരും എത്തു ന്നുണ്ടെങ്കിലും വെയിൽ കൊള്ളാതെ ഇരിക്കാൻ സൗകര്യമില്ല.

വാഹനങ്ങൾ പാർക്ക് ചെയ്യാനുമിടമില്ല.വിജനമായ സ്ഥലമായതിനാൽ ഒറ്റക്കു വരാനും പേടിക്കേണ്ട അവസ്ഥയാണ്. കുമരകം പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ബോട്ട് ടെർമിനൽ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്നും, ബോട്ട് ടെർമിനൽ ഉപയോഗ യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.