play-sharp-fill
13-ാം മത്‌ സതേൺ ഇന്റർ സ്കൂൾ & ഇന്റർ കോളേജ് യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയും ഓവറോൾ കിരീടം നേടി മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ

13-ാം മത്‌ സതേൺ ഇന്റർ സ്കൂൾ & ഇന്റർ കോളേജ് യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയും ഓവറോൾ കിരീടം നേടി മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ

കോട്ടയം : 13-ാം മത്‌ സതേൺ ഇന്റർ സ്കൂൾ & ഇന്റർ കോളേജ് യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയും മുണ്ടക്കയം  സെന്റ്. ജോസഫ് സെൻട്രൽ സ്കൂൾ ഓവറോൾ കിരീടം നേടി.

പാമ്പാടി വിമലാംബിക സീനിയർ സെക്കൻഡറി സ്കൂളിൽ അഷ്ടാംഗ സ്കൂൾ ഓഫ് യോഗ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ മൂന്ന് ജില്ലകളിൽ നിന്നും യോഗാസന, ഫ്രീ ഫ്ലോ വിഭാഗങ്ങളിലായി 8 വയസുമുതൽ 18 വയസ്സുവരെയുള്ള 400 കുട്ടികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ 150 പോയിന്റുകൾ നേടി മുണ്ടക്കയം സെന്റ്. ജോസഫ്സ് സെൻട്രൽ സ്കൂൾ ഓവറോൾ കിരീടം നേടി.

127 പോയിന്റുകൾ നേടി പാമ്പാടി വിമലാംബിക സീനിയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 85 പോയിന്റുകൾ നേടി ചെങ്ങന്നൂർ ക്രൈസ്റ്റ് ചർച്ച് വിദ്യാപീഡ് മൂന്നാം സ്ഥാനം നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഷ്യൻ യോഗ റഫറി പി. കെ. അശോകൻ സമ്മാനദാനം നിർവഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഡോ. പ്രദീപ് വാഴത്തറ മലയിൽ, പ്രിൻസിപ്പാൾ റൂബി ബെന്നി, ഏഷ്യൻ യോഗ റഫറി ജോമോൻ എസ്. എന്നിവർ ആശംസകൾ അർപ്പിച്ചു.