
കോഴിക്കോട്: പുഴയിൽ അലക്കിക്കൊണ്ടിരുന്ന യുവതി ഒഴുക്കിൽപ്പെട്ട് മരിച്ചു. അടിവാരം കിളിയൻകോടൻ വീട്ടിൽ മുഹമ്മദിന്റെ ഭാര്യ സജ്നയാണ് മരിച്ചത്. അലക്കിക്കൊണ്ടിരിക്കെ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് കാണാതായ സജ്‌നയ്ക്കായി തിരച്ചിൽ നടത്തിയിരുന്നു.
മൂന്ന് കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഏതാനും ദൂരം ഒഴികിപ്പോയ സ്ത്രീയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സജ്‌നയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവരാണ് സജ്ന ഒഴുക്കിൽപെട്ട വിവരം നാട്ടുകാരെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group