വിൽപ്പനക്കായി കൊണ്ടുവന്ന 8 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ ; വിപണിയില്‍ 2 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്

Spread the love

നേമം: ദേശീയപാതയില്‍ പള്ളിച്ചലില്‍ 8 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. നേമം വിക്ടറി സ്കൂളിന് സമീപം അമ്ബലത്തുവിള വീട്ടില്‍ റെജിൻ റഹീം (28) ആണ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്.

എക്സൈസ് റേഞ്ച് സംഘത്തിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് പള്ളിച്ചല്‍ നടത്തിയ വാഹനപരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്.വിപണിയില്‍ 2 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.

സ്കൂള്‍,കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച്‌ വില്‍ക്കാനാണ് അന്യസംസ്ഥാനത്ത് നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്ന് എക്സൈസ് റേഞ്ച് സംഘം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group