പാലാ ആയുർവേദ ആശുപത്രി വിഷ ചികിത്സകനെതിരെ പീഡന പരാതി നൽകി ജീവനക്കാരി: പരാതി നൽകിയിട്ടും പോലീസ് പ്രതിയെ സംരക്ഷിക്കുന്നെന്ന് ആക്ഷേപം

Spread the love

 

കോട്ടയം: പാലാ ആയുർവേദ ആശുപത്രിയിലെ വിഷ ചികിത്സകനെതിരെ യുവതി നൽകിയ പീഡന പരാതിയിൽ  പോലീസ് നടപടി സ്വീകരിക്കുന്നില്ല. കേസെടുത്തിട്ടും പ്രതിയെ പിടികൂടുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് യുവതിയുടെ പരാതി.

video
play-sharp-fill

 

പാലാ മൂന്നാനിയിലെ ആയുർവേദ ആശുപത്രി ഉടമയും വിഷ ചികിത്സകനുമായ ഡോക്ടർക്കെതിരെയാണ് ആശുപത്രിയിലെ ജീവനക്കാരിയായ പെൺകുട്ടിയുടെ പരാതി.

 

ഈ മാസം 13 ന് ആശുപത്രിയിലെ നടുമുറ്റത്ത് വച്ച് ഡോക്ടർ അശ്ലീലചുവയോടെ സംസാരിക്കുകയും കടന്നുപിടിക്കുകയും ചെയ്തെന്നാണ് ആരോപണം. സംഭവം ചോദ്യം ചെയ്ത പെൺകുട്ടിയെും സുഹൃത്തിനേയും ഇയാൾ ആക്രമിച്ചെന്നും പരാതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

രണ്ട് സംഭവങ്ങളും ചൂണ്ടിക്കാട്ടി പെൺകുട്ടി പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പരാതി പ്രകാരം എഫ്ഐആ‍ർ ഇട്ട് കേസ് എടുത്തത് ഒഴിച്ചാൽ മറ്റ് നടപടികളൊന്നും പോലീസിൽ നിന്ന് ഉണ്ടായിട്ടില്ല.

 

കേസിൽ പ്രതിയാക്കപ്പെട്ട ഡോക്ടറെ പോലീസ് മനഃപൂർവം സംരക്ഷിക്കുന്നെന്നാണ് പെൺകുട്ടിയുടേയും ബന്ധുക്കളുടെയും ആക്ഷേപം. എന്നാൽ കേസിൽ അന്വേഷണം നടക്കുന്നെന്നാണ് പൊലീസിന്റെ വിശദീകരണം.