play-sharp-fill
മൊഴി നൽകാൻ എത്തിയ പ്രശാന്തൻ മാധ്യമങ്ങൾ കാണാതിരിക്കാൻ വൈകുന്നേരം വരെ മെഡിക്കൽ കോളജിനുള്ളിൽ ഒളിച്ചിരുന്നു: അഞ്ചരയ്ക്കാണ് മൊഴിയെടുക്കൽ തുടങ്ങിയത്: എത്തിയത് രഹസ്യ വഴിയിലൂടെ: തുറക്കാത്ത വാതിൽ തുറന്നു സഹായിച്ച് സഖാക്കൾ

മൊഴി നൽകാൻ എത്തിയ പ്രശാന്തൻ മാധ്യമങ്ങൾ കാണാതിരിക്കാൻ വൈകുന്നേരം വരെ മെഡിക്കൽ കോളജിനുള്ളിൽ ഒളിച്ചിരുന്നു: അഞ്ചരയ്ക്കാണ് മൊഴിയെടുക്കൽ തുടങ്ങിയത്: എത്തിയത് രഹസ്യ വഴിയിലൂടെ: തുറക്കാത്ത വാതിൽ തുറന്നു സഹായിച്ച് സഖാക്കൾ

പരിയാരം: എ.ഡി.എം നവീൻബാബുവിന്റെ മരണത്തില്‍ കലാശിച്ച അഴിമതിയാരോപണം ഉന്നയിച്ച പ്രശാന്തൻ സ്വന്തം ജോലിയുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് കണ്ണൂർ മെഡിക്കല്‍

കോളേജില്‍ എത്തിയപ്പോള്‍ അടച്ചിട്ട വഴികള്‍ തുറന്നുകൊടുത്ത് സഖാക്കള്‍ സഹായമൊരുക്കി.
മാദ്ധ്യമങ്ങളുടെ കണ്ണില്‍പെടാതിരിക്കാനാണ് ഗവ.മെഡിക്കല്‍ കോളേജില്‍ സ്ഥിരമായി അടച്ചിടുന്ന വഴികള്‍ പ്രശാന്തനായി തുറന്നത്.

ഉച്ചക്ക് മുമ്പായി പ്രശാന്തൻ മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. രാവിലെ മുതല്‍ തമ്പടിച്ച മാദ്ധ്യമപ്രവർത്തകരാരും കണ്ടില്ല. നേരത്തെ പ്ലാൻ ചെയ്ത പ്രകാരം ഒറ്റക്ക് ആരുടെയും ശ്രദ്ധയില്‍പെടാതെയാണ് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകുന്നേരം അഞ്ചരയ്ക്കാണ് ആരോഗ്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ എത്തിയത്. പ്രശാന്തന്റെ മൊഴിയെടുപ്പ് വൈകുന്നേരം 6.50 നും പൂർത്തിയായില്ല.

എ.ഡി.എമ്മിനു കൈക്കൂലി നല്‍കിയെന്ന് ആരോപിച്ച പ്രശാന്തനില്‍ നിന്ന് നേരിട്ട് മൊഴിയെടുക്കാനാണ് അഡിഷണല്‍ ചീഫ് സെക്രട്ടറി എത്തിയത്.

പരിയാരം മെഡിക്കല്‍ കോളജ് ഇലക്‌ട്രിക് വിഭാഗം ജീവനക്കാരനായ പ്രശാന്തനെ പിരിച്ചുവിടുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എ.ഡി.എമ്മിന്റെ മരണം അന്വേഷിക്കുന്ന

ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിക്കു മുന്നില്‍ രണ്ടുതവണ മൊഴി നല്‍കാൻ രഹസ്യമായി

പ്രശാന്തൻ എത്തിയിരുന്നു. വിവരമറിഞ്ഞെത്തിയ മാദ്ധ്യമപ്രവർത്തരുടെ മുന്നില്‍നിന്ന് ഈയാള്‍ ഓടിമാറുകയായിരുന്നു.

എ.ഡി.എമ്മിന്റെ മരണ ശേഷം മെഡിക്കല്‍ കോളജില്‍ ജോലിക്ക് എത്തിയിരുന്നില്ല