സംസ്ഥാനത്തെ അമ്മത്തൊട്ടിലുകള്‍ ഹൈടെക്ക് ആകാന്‍ ഒരുങ്ങി ശിശുക്ഷേമസമിതി; ഓട്ടോമാറ്റിക് സംവിധാനത്തിലുള്ളതാക്കാൻ ശ്രമം; ഈ വര്‍ഷം കണ്ണൂരിലും അമ്മത്തൊട്ടില്‍ എത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ അമ്മത്തൊട്ടിലും ഹൈടെക് ആക്കാന്‍ സംസ്ഥാന ശിശുക്ഷേമസമിതി ഒരുങ്ങുന്നു. ഓട്ടോമാറ്റിക് സംവിധാനത്തിലുള്ളതാക്കാനാണ് ശ്രമം.
13 ജില്ലകളിലെ അമ്മത്തൊട്ടിലുകള്‍ക്ക് പിന്നാലെ കണ്ണൂരിലും ഈവര്‍ഷം അമ്മത്തൊട്ടില്‍ ആരംഭിക്കും. കഴിഞ്ഞവര്‍ഷം 85 കുരുന്നുകളെ ശിശുക്ഷേമസമിതി ദത്തുനല്‍കി. അനാഥബാല്യ സംരക്ഷണത്തിന് 15 കോടി രൂപയുടെ സമാഹരണത്തിന് ശിശുദിനസ്റ്റാമ്ബുകളുടെ വില്‍പ്പനയും ശിശുക്ഷേമ സമിതി നടത്തും.
ശിശുദിനത്തില്‍ സ്റ്റാമ്ബുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നതിനൊപ്പം അതേ ദിനത്തില്‍ പുതിയ പദ്ധതികള്‍ക്കും തുടക്കമിടും. കണ്ണൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പുതിയ ശിശുപരിചരണകേന്ദ്രങ്ങള്‍ ഈവര്‍ഷം തുടങ്ങും. കോഴിക്കോട് ഭിന്നശേഷി ശിശുപരിചരണകേന്ദ്രവും ആറ്റിങ്ങലില്‍ ആറുമുതല്‍ 18വരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള പരിചരണകേന്ദ്രവും തുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group