യുവാക്കളുടെ അപകടകരമായ ബസ് യാത്ര: വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസിന് മുകളിൽ കയറി യാത്ര, പിന്തുടർന്ന് പോലീസ്, ബസ് ഡ്രൈവറും ക്ലീനറും അടക്കം അഞ്ചു യുവാക്കൾക്കെതിരെ കേസ്
തൃശൂര്‍: വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് മുകളിൽ കയറി അപകട യാത്ര നടത്തിയ 5 യുവാക്കൾക്കെതിരെ കേസ്. ബസിന്റെ ഡ്രൈവറും ക്ലീനറും വിവാഹ സംഘത്തിലെ മൂന്ന് പേരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസടുത്തത്. മണ്ണുത്തി വടക്കഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ചിറക്കോട് നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളിൽ കയറിയാണ് യുവാക്കൾ അപകട യാത്ര നടത്തിയത്.
വിവാഹം കഴിഞ്ഞ് തിരികെ ചിറക്കാക്കോട്ടയ്ക്ക് വരുന്നതിനിടെ ബസ്സിൽ ഉണ്ടായിരുന്ന മൂന്ന് യുവാക്കൾ എയർഹോൾ വഴി ബസ്സിന് മുകളിലേക്ക് കയറിയിരുന്ന് യാത്ര ചെയ്യുകയായിരുന്നു. സംഭവം കണ്ട വഴിയാത്രക്കാരാണ് വിവരം മണ്ണുത്തി പോലീസിനെ അറിയിച്ചത്.
തുടർന്ന് ബസ് മണ്ണുത്തി സ്റ്റേഷന് മുന്നിലൂടെ കടന്നുപോകുന്നതിനിടെ മണ്ണുത്തി പോലീസ് ജീപ്പുമായി ബസ്സിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരെത്തി ബസിന്റെ കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് മണ്ണുത്തി പോലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group