എഡിഎം നവീൻ ബാബുവിന്റേത് ആത്മഹത്യ: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പുലർച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണം സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
നവീൻ ബാബു പെട്രോൾ പമ്പിന് എൻ.ഒ.സി. അനുവദിക്കുന്നതിൽ വഴിവിട്ട് ഇടപെടൽ നടത്തിയെന്നും അതിനുള്ള തെളിവുണ്ടെന്നുമാണ് പി.പി.ദിവ്യ എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തി ആരോപിച്ചത്. തന്റെ കൈവശമുള്ള തെളിവുകൾ ആവശ്യമുള്ളപ്പോൾ പുറത്തുവിടുമെന്നും ദിവ്യ അറിയിച്ചിരുന്നു.
ദിവ്യയുടെ ആരോപണത്തിന് പിന്നാലെ, കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിനെ കഴിഞ്ഞ ചൊവ്വാഴ്ച കാലത്താണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ നവീൻ ബാബു പെട്രോൾ പമ്പ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്ന് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ കണ്ടെത്തലിൽ വ്യക്തമായി. എൻ.ഒ.സി. അനുവദിക്കുന്നതിൽ നവീൻ ബാബു ഫയൽ ബോധപൂർവം വൈകിപ്പിച്ചെന്നതിനുള്ള തെളിവുകളോ മൊഴികളോ ഇതുവരെയും ലഭിച്ചിട്ടില്ല. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ.ഗീതയുടെ നേതൃത്വത്തിൽ നടത്തുന്ന വകുപ്പുതല അന്വേഷണത്തിൽ ഈ ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. മൊഴികൾ എല്ലാം എ.ഡി.എമ്മിന് അനുകൂലമാണെന്നും റിപ്പോർട്ടുകളുണ്ട്.