പ്രതിപക്ഷ നേതാവിന്റെ അഹങ്കാരത്തിന് വലിയ വില നൽകേണ്ടി വരും, രാഹുൽ മാങ്കൂട്ടത്തിൽ തോൽക്കാൻ പോവുകയാണെന്ന് യുഡിഎഫിന് മനസിലായി, ബിജെപി ജയിച്ചാൽ എന്റെ തലയിൽ ഇടാനാണ് സതീശന്റെ ശ്രമം, ജനങ്ങൾക്ക് എല്ലാം മനസിലാകുന്നുണ്ടെന്ന് പ വി അൻവർ
മലപ്പുറം: പ്രതിപക്ഷ നേതാവിന്റെ അഹങ്കാരത്തിന് വലിയ വില നൽകേണ്ടി വരുമെന്ന് പി വി അൻവർ എംഎൽഎ. ഇവിടത്തെ ജനങ്ങൾക്ക് എല്ലാം മനസിലാകുന്നുണ്ട്. പാലക്കാട്ടെ സ്ഥാനാർത്ഥികളെ പിൻവലിക്കണോ നിലനിർത്തണോ എന്നത് സംബന്ധിച്ച് ബുധനാഴ്ച തീരുമാനിക്കും.
പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിൽ തോൽക്കാൻ പോവുകയാണെന്ന് യുഡിഎഫിന് മനസിലായിട്ടുണ്ടെന്നും അൻവർ പറഞ്ഞു. പാലക്കാട് ബിജെപി ജയിച്ചാൽ എന്റെ തലയിൽ ഇടാനാണ് സതീശന്റെ ശ്രമം. ചേലക്കരയിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നും അൻവർ ഓർമിപ്പിച്ചു.
പാലക്കാട് ഡിഎംകെയുടെ സ്ഥാനാർഥിയെ പിൻവലിക്കാമെന്നും പകരം ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കണമെന്നുമുള്ള അൻവറിന്റെ നിർദേശത്തോട് വി ഡി സതീശൻ രൂക്ഷമായാണ് പ്രതികരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0