play-sharp-fill
ഇരുട്ട് വീണാൽ പിന്നെ യാത്ര അപകടം മുന്നിൽകണ്ട്; ഇരുചക്രവാഹനങ്ങള്‍ ഇടിച്ചുമറിഞ്ഞ് അപകടം നിത്യസംഭവം; ജീവനുപോലും ഭീഷണി ഉയർത്തി മുണ്ടക്കയം പാലൂർക്കാവ് തെക്കേമല റോഡിൽ കന്നുകാലിക്കൂട്ടം; പെരുവന്താനം പഞ്ചായത്തില്‍ ഉള്‍പ്പെടെ പരാതി നൽകിയിട്ടും കണ്ണടച്ച് അധികൃതർ; പ്രദേശത്ത് അലഞ്ഞുതിരിയുന്നത് നൂറുകണക്കിന് കന്നുകാലികൾ

ഇരുട്ട് വീണാൽ പിന്നെ യാത്ര അപകടം മുന്നിൽകണ്ട്; ഇരുചക്രവാഹനങ്ങള്‍ ഇടിച്ചുമറിഞ്ഞ് അപകടം നിത്യസംഭവം; ജീവനുപോലും ഭീഷണി ഉയർത്തി മുണ്ടക്കയം പാലൂർക്കാവ് തെക്കേമല റോഡിൽ കന്നുകാലിക്കൂട്ടം; പെരുവന്താനം പഞ്ചായത്തില്‍ ഉള്‍പ്പെടെ പരാതി നൽകിയിട്ടും കണ്ണടച്ച് അധികൃതർ; പ്രദേശത്ത് അലഞ്ഞുതിരിയുന്നത് നൂറുകണക്കിന് കന്നുകാലികൾ

മുണ്ടക്കയം: തെക്കേമല റോഡുകളിലൂടെ രാത്രിയില്‍ സഞ്ചരിക്കുന്നവർ അപകടം മുന്നിൽ കണ്ടാണ് യാത്ര ചെയ്യുന്നത്. റോഡിന് ന‌ടുവിൽ നിലയുറപ്പിക്കുന്ന കന്നുകാലിക്കൂട്ടമാണ് യാത്രക്കാരുടെ ജീവനുപോലും ഭീഷണി ഉയർത്തുന്നത്. പലവട്ടം ഇരുചക്രവാഹനങ്ങള്‍ കന്നുകാലിക്കൂട്ടത്തെ ഇടിച്ചുമറിഞ്ഞ് അപകടം സംഭവിച്ചു.

കഴിഞ്ഞയാഴ്ച അപകടത്തില്‍ രണ്ട് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേറ്റു. കഷ്ടിച്ചാണ് പലരും രക്ഷപ്പെടുന്നത്. പരിക്കേറ്റവർ പലരുമുണ്ട്. 5ാം റ്റി.ആർ & ടി, പാലൂർക്കാവ് തെക്കേമല റോഡിലാണ് കന്നുകാലിക്കൂട്ടം യാത്രക്കാരുടെ കാലനായി മാറുന്നതിലേക്ക് വഴിവെക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും ഈ പ്രദേശത്ത് അപകടം സംഭവിച്ചു.

അപകട സാധ്യത കൂടിയതോടെ പെരുവന്താനം പഞ്ചായത്തില്‍ ഉള്‍പ്പെടെ പരാതി നൽകിയെങ്കിലും അധിക‍ൃതർ കണ്ടഭാവം നടിക്കുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്. അധികൃതരുടെ അലംഭാവം കാരണം ഒരു ജീവൻ നഷ്ടപ്പെട്ടാൽ ആരാണ് ഉത്തരവാദിയെന്ന ചോദ്യം മാത്രമാണ് ബാക്കിയാവുന്ന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെക്കേമല റോഡുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലിക്കൂട്ടം പകല്‍സമയം മുഴുവൻ തോട്ടങ്ങളിലാണ്. പ്രദേശത്ത് ഇരുട്ട് വീഴുന്നതോടെ ഇവ റോഡിലേക്ക് ഇറങ്ങും. എന്നാൽ, വഴിവളക്കുപോലുമില്ലാത്ത ഈ പ്രദേശത്ത് അപകട സാധ്യത ഏറെയാണ്. ഇതുമൂലം റോഡില്‍ നിലയുറപ്പിക്കുന്ന കന്നുകാലിക്കൂട്ടത്തെ വാഹനയാത്രക്കാർക്ക് കാണാൻ കഴിയില്ല.

എന്നാൽ, മഴക്കാലമായാല്‍ മേഖലയില്‍ മൂടല്‍മഞ്ഞ് പടരും. തോട്ടം മേഖലയായതിനാല്‍ പ്രദേശമാകെ വിജനമാണ്. ഇതോടെ കാലികൾ ഇറങ്ങിയാൽ യാത്രക്കാർക്ക് വലിയ അപകടങ്ങളാണ് റോഡിൽ കാത്തിരിക്കുന്നത്. ടി.ടി.ആർ ആൻഡ് പാതയില്‍ നില്‍ക്കുന്ന കന്നുകാലികൂട്ടം രാത്രിയിൽ ദേശീയപാതയിലും അലഞ്ഞുതിരിയുന്നുണ്ട്.

മേഖലയില്‍ കന്നുകാലികളെ മോഷ്ടിക്കുന്നതും പതിവ് സംഭവമായിരിക്കുന്നു. പരാതി നൽകിയിട്ടും ഉടമകൾ ആരെന്ന് അറിയാത്തതിനാൽ വിഷയത്തില്‍ നടപടിയെടുക്കാനും പഞ്ചായത്തിന് സാധിക്കുന്നില്ല.