അങ്കമാലി-എരുമേലി ശബരിപാതയില്‍ കേന്ദ്രം പറയുന്നത് പച്ചക്കള്ളം…! നിർമ്മാണ പ്രവർത്തനങ്ങള്‍ പ്രതിസന്ധിയിലായതിന് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നത് അടിസ്ഥാനമില്ലാതെയെന്ന് റിപ്പോർട്ട്; പദ്ധതിച്ചിലവിന്റെ പകുതി വഹിക്കാൻ തയ്യാറെന്ന് കേരളം ഉത്തരവിറക്കിട്ട് വര്‍ഷങ്ങളായി
തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരിപാതയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ പ്രതിസന്ധിയിലായതിന് കേന്ദ്രം സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നത് അടിസ്ഥാനമില്ലാതെയെന്ന് റിപ്പോർട്ട്.
പദ്ധതിച്ചിലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിർദ്ദേശത്തില്‍ കേരളം മറുപടി നല്‍കിയില്ലെന്ന വാദമാണ് കേന്ദ്രസർക്കാർ ഉയർത്തുന്നത്. എന്നാല്‍, പദ്ധതിയുടെ പകുതിച്ചെലവ് വഹിക്കാൻ തയാറാണെന്നു സംസ്ഥാന സർക്കാർ മൂന്നു വർഷം മുൻപ് തന്നെ ഉത്തരവിറക്കിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
2021 ജനുവരി ഏഴിനാണ് അങ്കമാലി-എരുമേലി ശബരിപാതയുടെ പദ്ധതിച്ചിലവ് പങ്കിടാൻ തയ്യാറാണെന്ന് കേരള സർക്കാർ ഉത്തരവിറക്കിയത്. കിഫ്ബിയില്‍ നിന്നാകും പണം കണ്ടെത്തുകയെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനം ചെലവു പങ്കിടാമെന്നും അതു സംബന്ധിച്ച് ഉത്തരവിറക്കിയെന്നും വ്യക്തമാക്കി 2021 ഒക്ടോബർ 18ന് മുഖ്യമന്ത്രി പിണറായി വിജയൻ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്കത്തയച്ചു. കെആർഡിസിഎല്ലിനു നിർമാണച്ചുമതല നല്‍കണമെന്നും ഒന്നാം ഘട്ടമായി അങ്കമാലി മുതല്‍ രാമപുരം വരെ പാത നിർമിക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം. എന്നാല്‍ കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നും തുടർനടപടികള്‍ ഒന്നുമുണ്ടായില്ല.
2023 മാർച്ച് 23ന് ആദ്യത്തെ കത്ത് പരാമർശിച്ച് മുഖ്യമന്ത്രി വീണ്ടും കത്തയച്ചു. പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കിയ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ രണ്ടാമത്തെ കത്ത്. സംസ്ഥാനം പലതവണ കേന്ദ്ര സർക്കാരിനു കത്ത് നല്‍കിയിട്ടും അതിനൊന്നും പ്രതികരിക്കാതെയാണു കേരളത്തെ പഴിചാരി കേന്ദ്രസർക്കാർ തെറ്റിദ്ധാരണ പരത്തുന്നതെന്നാണ് സംസ്ഥാന സർക്കാർ കുറ്റപ്പെടുത്തുന്നത്.