
മയക്കു മരുന്ന് കലര്‍ത്തിയ പ്രസാദം നല്‍കി ; ക്ഷേത്ര പൂജാരി കോളേജ് വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്തു ; വിവരം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്ന് പൂജാരിയും ഡ്രൈവറും ഭീഷണിപ്പെടുത്തി ; പരാതിയുമായി പെൺകുട്ടി
സ്വന്തം ലേഖകൻ
ജയ്പൂര്‍: ക്ഷേത്ര പൂജാരി മയക്കുമരുന്ന് കലര്‍ത്തിയ പ്രസാദം നല്‍കി ഒന്നിലധികം തവണ ബലാത്സംഗം ചെയ്‌തെന്ന് കോളേജ് വിദ്യാര്‍ഥിനിയുടെ പരാതി. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ക്ഷേത്രപാല്‍ എന്ന ക്ഷേത്രത്തില്‍ പൂജാരി ബാബ ബാലക്‌നാഥ് പീഡിപ്പിച്ചെന്നാണ് പരാതി. വിവരം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്ന് പൂജാരിയും ഡ്രൈവറും ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്ര ദര്‍ശനം നടത്തുന്നതിനിടെയാണ് ഇരയായ പെണ്‍കുട്ടിയെ പൂജാരി ആദ്യം കാണുന്നത്. പൂജാരി പെണ്‍കുട്ടിയുടെ വിശ്വാസം സമ്പാദിക്കുകയും ഇടയ്ക്കിടെ ക്ഷേത്രത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ 12ന് പെണ്‍കുട്ടി കോളജില്‍ പരീക്ഷ എഴുതാന്‍ പോയി വന്ന സമയത്ത് പൂജാരി കാറില്‍ ലിഫ്റ്റ് കൊടുത്തു. യാത്രക്കിടെ വണ്ടിയില്‍ വെച്ചിരുന്ന പ്രസാദം പെണ്‍കുട്ടിക്ക് നല്‍കി. പ്രസാദം കഴിച്ചതോടെ താന്‍ ബോധരഹിതയായെന്നും പെണ്‍കുട്ടി മൊഴി നല്‍കി.
കാറില്‍വെച്ച് പൂജാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സഹായത്തിനായി നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ പൂജാരി വായ പൊത്തിയെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.