കന്നി മത്സരത്തില്‍ പ്രിയങ്കയ്ക്കൊപ്പം രാഹുലും സോണിയ ഗാന്ധിയും; സ്ഥാനാർത്ഥിയുടെ റോഡ് ഷോയിലും പങ്കെടുക്കും; വയനാട്ടില്‍ പ്രചരണം ഉഷാറാക്കാൻ കോണ്‍ഗ്രസ്

Spread the love

കല്‍പ്പറ്റ: വയനാട്ടില്‍ അംഗത്തിനിറങ്ങുന്ന പ്രിയങ്ക ഗാന്ധിയുടെ പ്രചരണം ഉഷാറാക്കാൻ കോണ്‍ഗ്രസ്.

video
play-sharp-fill

പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും വയനാട്ടിലെത്തുമെന്നാണ് പുതിയ വിവരം. പ്രിയങ്കയുടെ കന്നി മത്സരത്തില്‍ പ്രചരണം നടത്താനാണ് സോണിയ വയനാട്ടിലെത്തുന്നത്.

രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്ക്ക് ഒപ്പം വയനാട്ടിലെത്തുമെന്ന് ഇന്നലെ തന്നെ അറിയിപ്പ് ഉണ്ടായിരുന്നു.
മറ്റന്നാളാണ് മൂവരും വയനാട്ടിലെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്‍പ്പറ്റയില്‍ സ്ഥാനാർത്ഥിയുടെ റോഡ് ഷോയില്‍ മൂവരും പങ്കെടുക്കുമെന്നാണ് വിവരം. നാമനിർദേശ പത്രിക സമർപ്പണത്തിനും പ്രിയങ്കയ്‌ക്കൊപ്പം രാഹുലും സോണിയയും പോകും.

വർഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്. പ്രിയങ്ക 10 ദിവസം തുടർച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം.