video
play-sharp-fill

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സുരക്ഷാവീഴ്ച ; പുരാവസ്തു ശേഖരത്തില്‍പ്പെട്ട തളിപ്പാത്രം മോഷണം പോയി ; സംഭവത്തില്‍ മൂന്ന് സത്രീകള്‍ അടക്കമുള്ള പ്രതികളെ ഹരിയാനയില്‍ നിന്ന് പിടികൂടി

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സുരക്ഷാവീഴ്ച ; പുരാവസ്തു ശേഖരത്തില്‍പ്പെട്ട തളിപ്പാത്രം മോഷണം പോയി ; സംഭവത്തില്‍ മൂന്ന് സത്രീകള്‍ അടക്കമുള്ള പ്രതികളെ ഹരിയാനയില്‍ നിന്ന് പിടികൂടി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സുരക്ഷാവീഴ്ച.അമൂല്യമായ പുരാവസ്തു ശേഖരത്തില്‍പ്പെട്ട തളിപ്പാത്രം മോഷണം പോയി. സംഭവത്തില്‍ മൂന്ന് സത്രീകള്‍ അടക്കമുള്ള പ്രതികളെ ഹരിയാനയില്‍ നിന്ന് പിടികൂടി.

കഴിഞ്ഞ 13ന് രാവിലെയാണ് മോഷണം നടന്നത്. പാല്‍പ്പായസ നിവേദ്യത്തിന് ശേഷമായിരുന്നു അതീവ സുരക്ഷാ മേഖലയില്‍ നിന്ന് ലക്ഷങ്ങള്‍ വില വരുന്ന തളിപ്പാത്രം മോഷണം പോയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ഫോര്‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് ചില വിവരങ്ങള്‍ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിപുലമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇന്ത്യയില്‍ ജനിച്ച് ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ ജാഗണേഷ് അടക്കമുള്ള പ്രതികളെയാണ് പൊലീസ് പിടികൂടിയത്.

ഇവരെ ഇന്ന് ഉച്ചയോടെ ഹരിയാനയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. അതീവ സുരക്ഷാ മേഖലയില്‍ ഏങ്ങനെ സുരക്ഷാ വീഴ്ച ഉണ്ടായി എന്നതടക്കം അന്വേഷിക്കും. ക്ഷേത്രത്തിന്റെ ഏത് ഭാഗത്ത് നിന്നാണ് മോഷണം നടന്നത് എന്ന കാര്യവും അന്വേഷണത്തിന്റെ പരിധിയില്‍ വരും.