play-sharp-fill
കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട്ടിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം ; ബസ്സിനെ ഓവർടേക് ചെയ്യുന്നതിനിടെയാണ് അപകടം

കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട്ടിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം ; ബസ്സിനെ ഓവർടേക് ചെയ്യുന്നതിനിടെയാണ് അപകടം

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി : വിഴിക്കിത്തോട്ടിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പരുന്തുംമല പെട്രോൾ പമ്പിന് സമീപത്തു വച്ചാണ് അപകടം നടന്നത് .

നന്ദു (19 ) ആണ് മരണപ്പെട്ടത് . സ്വകാര്യ ബസ്സിനെ ഓവർടേക് ചെയ്ത് കയറിയപ്പോൾ, ബൈക്ക് ബസ്സിൽ തട്ടി മറിയുകയും, ബസ് യുവാവിന്റെ ശരീരത്തിലൂടെ കയറുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം ഏഴരയോടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group