play-sharp-fill
കോട്ടയം ആശ്രയയും മണർകാട് സെൻമേരിസ് പ്രയർ ഗ്രൂപ്പ് ഒൻപതാം യൂണിറ്റും ചേർന്ന് ഡയാലിസിസ് കിറ്റും ചികിത്സാ ധനസഹായവും വിതരണം ചെയ്തു

കോട്ടയം ആശ്രയയും മണർകാട് സെൻമേരിസ് പ്രയർ ഗ്രൂപ്പ് ഒൻപതാം യൂണിറ്റും ചേർന്ന് ഡയാലിസിസ് കിറ്റും ചികിത്സാ ധനസഹായവും വിതരണം ചെയ്തു

ഗാന്ധിനഗർ : ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, സെൻമേരിസ് പ്രയർ ഗ്രൂപ്പ് മണർകാട് ഒൻപതാം യൂണിറ്റും ചേർന്ന് 153 വൃക്കരോഗികൾക്ക് നൽകി.

അതോടൊപ്പം സമർപ്പിത ജീവിതത്തിന്റെ 25 വർഷം പൂർത്തീകരിച്ച ആശ്രയയുടെ മാനേജർ സിസ്റ്റർ ഗ്ലോമോ വർഗീസിനെ ആദരിച്ചു.

ആശ്രയയുടെ പ്രസിഡൻറ് എച്ച് ജി ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം നഗരസഭാ അധ്യക്ഷ  ബിൻസി സെബാസ്റ്റ്യൻ കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ. സജു പി , ( HOD Urology Dept, MCH,KTM), ഫാ.ജോൺ ഐപ്പ് , ഫാ ജോസ്സി അബ്രാഹാം, ഫാ.ജേക്കബ് ഷെറി, ഫാ. വിപിൻ വർഗീസ്, ഫാ.ലിജോ ടി ജോർജ് , സിസ്റ്റർ ശ്ലോമ്മോ, പി സി വർഗീസ്, ജോർജ് സി കുര്യാക്കോസ് രാജു എം കുര്യൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.

കിറ്റ് കൊടുക്കുന്നതിൽ 57 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവർക്കും അധികൃത നന്ദി അറിയിച്ചു.