കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ റെയിഞ്ചർ ടീം യൂണിറ്റിന്റെ മൂന്ന് ദിവസ ക്യാമ്പിന് തുടക്കം
കോട്ടയം: കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം റെയിഞ്ചർ ടീം യൂണിറ്റ് ക്യാമ്പിന് ഇന്ന് തുടക്കമായി. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സഹവാസ ക്യാമ്പിൻ്റെ ഉദ്ഘാടനം കോട്ടയം മുൻസിപ്പൽ വാർഡ് കൗൺസിലർ സിൻസി പാറേൽ ഉദ്ഘാടനം ചെയ്തു.
മൂന്നു ദിവസത്തെ ക്യാമ്പിൽ കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും സ്വഭാവ നൈപുണി വികാസത്തിനും ഉതകുന്ന വിവിധ ക്ലാസുകൾക്ക് നിരവധി പ്രമുഖകർ നേതൃത്വം നൽകും. നമ്മുടെ വളർച്ചക്കൊപ്പം സമൂഹത്തെയും കരുതുന്നവരാകണം യുവ തലമുറ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ വാർഡ് മെമ്പർ ഓർമിപ്പിച്ചു.
ബേക്കർ സ്കൂൾ പ്രിൻസിപ്പൽ ഷിബു തോമസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നിസി റേയ്ച്ചൽ നൈനാൻ , ബൈനുമോൾ തോമസ് , ആശാ ബിനു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. റെയിഞ്ചർ ലീഡർ ഷീബാ ബേബി ക്യാമ്പിന് നേതൃത്വം നൽകും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0