കുമരകം : വിനോദസഞ്ചാരത്തിനും ഒപ്പം ആയുർവേദ ചികിത്സക്കുമായി കുമരകത്തെത്തിയ സ്പെയിൻ സ്വദേശിനിക്ക് കുമരകത്തിൻ്റെ ഗ്രാമീണ ഭംഗി ഏറെ ആകർഷിച്ചു.
എന്നാൽ ഗ്രാമീണ വഴികളിലൂടെ സഞ്ചരിച്ച സുസന്നെ കാതറീനക്ക് വഴിയിൽ അങ്ങുമിങ്ങുമായി വലിച്ചെറിഞ്ഞ നിലയിൽ കാണപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ മനസ്സിനെ വേദനിപ്പിച്ചു. തൻ്റെ സ്വദേശത്തെ ജനങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന് നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് ചിന്തിച്ചു.
ദൈവത്തിൻ്റെ സ്വന്തം നാടിനെ മാലിന്യ സങ്കേതമാക്കുന്ന നാട്ടുകാർക്ക് ഇവിടെ തങ്ങുന്ന ഏതാനും ദിവസങ്ങളിലെങ്കിലും മാതൃക കാട്ടാൻ തീരുമാനിച്ചു. ആശാരിശ്ശേരി ബസ്സാർ

Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡിലെ പ്ലാസ്റ്റിക് കവറുകളും കുപ്പികളും ശേഖരിച്ചു തുടങ്ങി. ശേഖരിക്കുന്ന മാലിന്യങ്ങൾ എന്തു ചെയ്യുമെന്ന ചാേദ്യത്തിന് താൻ താമസിക്കുന്ന റിസോർട്ടിൽ ഇവ നിക്ഷേപിക്കുമെന്ന് അവർ പറഞ്ഞു ‘
നാലു ദിവസങ്ങളായി സുസന്നെ കാതറിന കുമരകത്തെത്തിയിട്ട്. ആയുർവേദ ചികിത്സക്കു ശേഷം വൈകുന്നേരങ്ങളിൽ സവാരിക്കിറങ്ങുമ്പാേൾ സൂസന്നെ പ്ലാസ്റ്റിക് ശേഖരിക്കാൻ ചാക്കും
കൈയ്യിൽ കരുതും. മൂന്ന് ദിവസങ്ങൾ കാെണ്ട്
അഞ്ച് ചാക്ക് നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചതാായി അവർ അറിയിച്ചു