video
play-sharp-fill

Wednesday, May 21, 2025
HomeMain'താൽക്കാലിക നേട്ടത്തിനായി ആരെങ്കിലും കോൺഗ്രസ് വിട്ടാൽ അവർ പിന്നീട് പശ്ചാത്തപിക്കും'; സ്ഥാനങ്ങൾ കിട്ടാത്തതിന്റെ പേരിൽ പ്രതിഷേധിക്കാൻ...

‘താൽക്കാലിക നേട്ടത്തിനായി ആരെങ്കിലും കോൺഗ്രസ് വിട്ടാൽ അവർ പിന്നീട് പശ്ചാത്തപിക്കും’; സ്ഥാനങ്ങൾ കിട്ടാത്തതിന്റെ പേരിൽ പ്രതിഷേധിക്കാൻ തീരുമാനിക്കുകയായിരുന്നെങ്കിൽ ആദ്യം അത് ചെയ്യേണ്ടത് താനായിരുന്നുവെന്നും രമേശ് ചെന്നിത്തല

Spread the love

പാലക്കാട് : മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് വിജയിക്കുമെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പുകളിൽ എല്ലാവരെയും പരിഗണിക്കാൻ കഴിഞ്ഞെന്ന് വരില്ല സരിനുമായി സംസാരിച്ചപ്പോൾ ഇനിയും അവസരങ്ങൾ കിട്ടുമെന്ന് താൻ പറഞ്ഞതാണ്.

സ്ഥാനങ്ങൾ കിട്ടാത്തതിന്റെ പേരിൽ പ്രതിഷേധിക്കാൻ തീരുമാനിക്കുകയായിരുന്നെങ്കിൽ ആദ്യം അത് ചെയ്യേണ്ടത് താനായിരുന്നു എന്നും താത്കാലിക നേട്ടത്തിനായി ആരെങ്കിലും കോൺഗ്രസ് വിട്ടാൽ അവർ പിന്നീട് പശ്ചാത്തപിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥിയാണ് മറിച്ച് കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാണ്. യുവാക്കൾക്കും സ്ത്രീകൾക്കും അവസരം കൊടുക്കുന്നത് പാർട്ടിയുടെ നയമാണ്. സരിനെതിരെയുള്ള നടപടി പാർട്ടിയാണ് തീരുമാനിക്കേണ്ടത് ഈ വിഷയം പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ ബാധിക്കില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, രാഹുലിനൊപ്പം ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പോകാതെ ചാണ്ടി ഉമ്മൻ മാറിനിന്ന വിഷയത്തെ പറ്റി തനിക്കറിയില്ല. ചിലപ്പോൾ തിരക്കുകൾ കൊണ്ടായിരിക്കും അദ്ദേഹം മാറി നിന്നിട്ടുണ്ടാവുക നിർണായക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒപ്പം നിൽക്കേണ്ടതായിരുന്നു.

എന്നാൽ സിപിഎമ്മിന് പാലക്കാട് ഒരു പ്രസക്തിയുമില്ല അവർക്ക് ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കാൻ കിട്ടിയാൽ മതിയെന്നും അദ്ദേഹം പരിഹസിച്ചു.

കോൺഗ്രസിനോട് ഇടഞ്ഞ പി സരിന്റെ അപ്രതീക്ഷിത നീക്കത്തിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പ്രതികരണം നടത്തിയിരുന്നു.സരിൻ പോകരുത് എന്നാണ് ഞങ്ങളുടെ ആഗ്രഹം.

ആ കാര്യം ഞങ്ങൾ സരിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ആരെയും പിടിച്ചു കെട്ടി നിർത്താൻ പറ്റിലല്ലോയെന്നും പോകുന്നവർ പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സരിൻ്റെ കാര്യം സരിൻ ആണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments