play-sharp-fill
ശബരിമല തീർത്ഥാടകർക്കും ജീവനക്കാർക്കും അപകട ഇൻഷൂറൻസുമായി ദേവസ്വം ബോർഡ്; അപകട മരണം സംഭവിച്ചാൽ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം; പത്തനംതിട്ടയ്‌ക്ക് പുറമേ ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ തീർത്ഥാടകർക്കുണ്ടാകുന്ന അപകടത്തിനും ഇൻഷൂറൻസ്

ശബരിമല തീർത്ഥാടകർക്കും ജീവനക്കാർക്കും അപകട ഇൻഷൂറൻസുമായി ദേവസ്വം ബോർഡ്; അപകട മരണം സംഭവിച്ചാൽ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം; പത്തനംതിട്ടയ്‌ക്ക് പുറമേ ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ തീർത്ഥാടകർക്കുണ്ടാകുന്ന അപകടത്തിനും ഇൻഷൂറൻസ്

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കും ദിവസവേതനക്കാർ ഉൾപ്പടെ എല്ലാ ജീവനക്കാർക്കും അപകട ഇൻഷുറൻസുമായി ദേവസ്വം ബോർഡ്. അപകട മരണം സംഭവിച്ചാൽ അഞ്ച് ലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും.

ഒരു വർഷത്തെ കാലാവധിയാണ് ഇൻഷുറൻസിനുള്ളത്. പത്തനംതിട്ടയ്‌ക്ക് പുറമേ ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ എവിടെയും ഉണ്ടാകുന്ന അപകടത്തിന് തീർത്ഥാടകർക്ക് ഇൻഷുറൻസ് ലഭിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡാകും പ്രീമിയം തുക വഹിക്കുക.

പരിക്കേറ്റവർക്ക് ചികിത്സാ ചെലവ് നൽകുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോ​ഗമിക്കുകയാണ്. 2,000ത്തോളം ദിവസവേതനക്കാരാണ് ശബരിമലയിൽ തീർത്ഥാടനകാലത്ത് ജോലിക്കെത്തുക. സന്നിധാനത്തോ പരിസരത്തോ ഇടത്താവളങ്ങളിലോ ഹൃദയാഘാതത്തിലോ അപകടത്തിലോ തീർത്ഥാടകർ മരിച്ചാൽ ആംബുലൻസിൽ മൃതദേഹം നാട്ടിലെത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തിനകത്ത് ഇതിന് 30,000 രൂപയും കേരളത്തിന് പുറത്ത് എത്തിക്കാനായി ഒരു ലക്ഷം രൂപ വരെയും ചെലവിടും. ഈ തുക ഇൻഷുറൻസ് കമ്പനി ദേവസ്വം ബോർഡിന് നൽകും. ഇൻഷുറൻസിന് പുറമേ ക്ഷേമപദ്ധതികൾക്ക് പ്രത്യേകനിധി രൂപവത്കരിക്കുന്നത് പരി​ഗണിക്കുന്നതായി ദേവസ്വം പ്രസിഡൻ്റ് പി.എസ് പ്രശാന്ത് അറിയിച്ചു.