play-sharp-fill
രാജാക്കന്മാരും പ്രജകളും ഉള്ള പാർട്ടിയാണ് കോൺഗ്രസ്, രാജാവ് പറയുന്നത് കേട്ടില്ലെങ്കിൽ പ്രജകളെ കൊല്ലും, ആദ്യം എന്നെ കൊന്നു, ഇപ്പോൾ സരിനേയും; പി സരിനെ പിന്തുണച്ച് എ വി ഗോപിനാഥ്

രാജാക്കന്മാരും പ്രജകളും ഉള്ള പാർട്ടിയാണ് കോൺഗ്രസ്, രാജാവ് പറയുന്നത് കേട്ടില്ലെങ്കിൽ പ്രജകളെ കൊല്ലും, ആദ്യം എന്നെ കൊന്നു, ഇപ്പോൾ സരിനേയും; പി സരിനെ പിന്തുണച്ച് എ വി ഗോപിനാഥ്

പാലക്കാട്: പി സരിനെ പിന്തുണച്ച് എ വി ഗോപിനാഥ്.

കോൺഗ്രസുകാർ അഭിപ്രായം തുറന്ന് പറയുന്നുവെന്നും രാജാക്കന്മാരും പ്രജകളും ഉള്ള പാർട്ടിയാണ് കോൺഗ്രസ്, രാജാവ് പറയുന്നത് കേട്ടില്ലെങ്കിൽ പ്രജകളെ കൊല്ലുമെന്നും എ വി ഗോപിനാഥ്‌ പറഞ്ഞു.

ആദ്യം എന്നെ കൊന്നു. ഇപ്പോൾ സരിനേയും കൊന്നു. കോൺഗ്രസിലെ ജനാധിപത്യം എന്നേ നഷ്ടപെട്ടു. രാഹുൽ മാങ്കൂട്ടത്തിലിനെ തനിക്ക് അറിയില്ല. കോൺഗ്രസിൽ ജില്ലയിൽ ആരും യോഗ്യന്മാർ ഇല്ലെ എന്നും ഗോപിനാഥ്‌ ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയ്ക്ക് പുറത്തുനിന്നുള്ള ആളെ സ്ഥാനാർത്ഥിയാക്കിയതിന്റെ ഭവിഷത്ത് തെരഞ്ഞെടുപ്പിൽ അറിയും എന്നുമാണ് ഗോപിനാഥ്‌ വ്യക്തമാക്കിയത്.