play-sharp-fill
വിവിധ കേന്ദ്ര ഏജൻസികളുടെ യൂണിഫോം, സർക്കാർ ഓഫീസുകളുടെ 43 വ്യാജ സീലുകള്‍, വയർലെസ് സെറ്റും നോട്ടെണ്ണല്‍ മെഷീനും ; വ്യാജ ‘കസ്റ്റംസ് സൂപ്രണ്ടിന്റെ’ മുറി കണ്ട് ഞെട്ടി പൊലീസ് ; രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 41കാരൻ പിടിയിൽ

വിവിധ കേന്ദ്ര ഏജൻസികളുടെ യൂണിഫോം, സർക്കാർ ഓഫീസുകളുടെ 43 വ്യാജ സീലുകള്‍, വയർലെസ് സെറ്റും നോട്ടെണ്ണല്‍ മെഷീനും ; വ്യാജ ‘കസ്റ്റംസ് സൂപ്രണ്ടിന്റെ’ മുറി കണ്ട് ഞെട്ടി പൊലീസ് ; രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 41കാരൻ പിടിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: കസ്റ്റംസിന്റെയടക്കം കേന്ദ്ര അന്വേഷണ ഏജൻസികളുടെ മൂന്ന് ജോഡി യൂണിഫോം, വിവിധ സർക്കാർ ഓഫീസുകളുടെ 43 വ്യാജ സീലുകള്‍…വ്യാജ ‘കസ്റ്റംസ് സൂപ്രണ്ടിന്റെ’ മുറി പരിശോധിച്ച മട്ടാഞ്ചേരി പൊലീസ് ഞെട്ടി. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

മട്ടാഞ്ചേരി മരക്കകടവ് കപ്പലണ്ടിമുക്കില്‍ വാടകയ്ക്ക് താമസിക്കുന്ന കൃപേഷ് മല്യയാണ് (41) അറസ്റ്റിലായത്. കസ്റ്റംസ് സൂപ്രണ്ടിന്റെ വ്യാജ തിരിച്ചറിയല്‍ രേഖയാണ് യുവാവ് നല്‍കിയത്. വയർലെസ് സെറ്റും നോട്ടെണ്ണല്‍ മെഷീനും പിടിച്ചെടുത്തവയിലുള്ളതിനാല്‍ കേസിന്റെ ഗൗരവം വർദ്ധിപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് കൃപേഷ് മല്യ വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ ഇടപാടുകള്‍ നടത്തുന്ന വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് മട്ടാഞ്ചേരി എസ്.ഐ കെ.എ ഷിബിനും സംഘവും ഇയാളുടെ വീട്ടിലെത്തി. വാതില്‍ തുറന്ന് പുറത്തിറങ്ങിയ കൃപേഷിനോട് തങ്ങള്‍ പൊലീസാണെന്ന് എസ്.ഐ അറിയിച്ചെങ്കിലും താൻ

കസ്റ്റംസ് സൂപ്രണ്ടാണെന്നായിരുന്നു മറുപടി നല്‍കി. ഒപ്പം തിരിച്ചറിയല്‍ രേഖയും നല്‍കി. ഇത് വ്യാജമാണെന്ന് വ്യക്തമായതോടെ ഇയാളെ കസ്റ്റഡിയിലെടുത്തു.

വ്യാജരേഖകള്‍ ഉപയോഗിച്ച്‌ ഇയാള്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്താനായിട്ടില്ല. നിലവില്‍ ഔദ്യോഗിക രഹസ്യ നിയമം, എൻ.ഡി.പി.എസ് വകുപ്പ്, ഇന്ത്യൻ വയർലെസ് നിയമം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് മുൻ വിമാനത്താവളം ഗ്രൗണ്ട് സ്റ്റാഫായ 41കാരനെതിരെ കേസ് എടുത്തിട്ടുള്ളത്.

രണ്ട് ഐ.ഡി കാർഡ്, 53 ടാഗുകള്‍, നാല് പാസ് ബുക്ക്, ചെക്ക് ബുക്ക്, പാസ്‌പോർട്ട്, മൊബൈല്‍ ഫോണുകള്‍, 90 എൻവലപ്‌മെന്റ്, ഫോട്ടോ, എ.ടി.എം കാർഡുകള്‍, മൂന്ന് ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡുകള്‍, കേന്ദ്രസർക്കാർ മുദ്ര‌യുള്ള ബാഗുകള്‍, ട്രാൻസിസ്റ്ററും മൈക്കും, ബീക്കണ്‍ ലൈറ്റ്, മൂന്ന് ഗ്രാം കഞ്ചാവ്, നൈട്രോസെപാം ഗുളിക

വയർലെസും ട്രാൻസിസ്റ്ററുമെല്ലാം ഉപയോഗിച്ച്‌ കൃപേഷ് മല്യ പൊലീസിന്റെയും നാവിക സേനയുടെയും രഹസ്യ വയർലെസ് സന്ദേശം ചോർത്തിയിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കണ്ടെടുത്ത വയർലെസും മറ്റും കോടതി മുഖേനെ തിരുവനന്തപുരത്തേയ്ക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. വിവരങ്ങള്‍ ചോർന്നിട്ടില്ലെന്നാണ് നിഗമനം.

വിവിധ കേന്ദ്ര ഏജൻസികളുടെ യൂണിഫോം. പിന്നെ നിരവധി വ്യാജ സീലുകള്‍. ഇവയെല്ലാം ഉപയോഗിച്ച്‌ കൃപേഷ് സൈബർ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. താൻ തട്ടിപ്പൊന്നും നടത്തിയിട്ടില്ലെന്നാണ് മൊഴി. മാനസികാസ്വാസ്ഥ്യമുള്ള ആളാണോയെന്ന സംശയവും പൊലീസിനുണ്ട്.