video
play-sharp-fill

നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി: മുൻ ഭാര്യക്കും മകൾക്കുമെതിരെ സാമൂഹമാധ്യമങ്ങളിൽ വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് നിർദേശം

നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി: മുൻ ഭാര്യക്കും മകൾക്കുമെതിരെ സാമൂഹമാധ്യമങ്ങളിൽ വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് നിർദേശം

Spread the love

 

കൊച്ചി: നടൻ ബാലയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. പരാതിക്കാരെക്കുറിച്ച് മാധ്യമങ്ങളിൽ പ്രതികരിക്കരുതെന്ന് നിർദേശം നൽകി.

 

അറസ്റ്റ് ചെയ്യപ്പെട്ടതിലോ കോടതിയിൽ വന്നതിലോ വേദനയില്ല, തന്റെ ചോര തന്നെ തനിക്കെതിരെ തിരിഞ്ഞതിൽ വിഷമമുണ്ടെന്നാണ് ബാല പ്രതികരിച്ചു. അവർക്കെതിരെ ഇനി ഒന്നും പറയില്ലെന്നും ബാല പറഞ്ഞു.

 

പരാതിക്കാരിക്കോ മകള്‍ക്കോ എതിരെ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അപ്‌ലോഡ് ചെയ്യരുത് എന്നതെന്നാണ് കോടതിയുടെ പ്രധാന നിര്‍ദേശമെന്ന് ബാലയുടെ അഭിഭാഷക ഫാത്തിമ സിദ്ദിഖ് പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മുന്‍ ഭാര്യയുടെ പരാതിയിലാണ് ബാലയെ അറസ്റ്റ് ചെയ്തിരുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. കടവന്ത്ര പൊലീസാണ് ബാലയെ അറസ്റ്റ് ചെയ്തത്. മാനേജര്‍ രാജേഷ്, അനന്തകൃഷ്ണന്‍ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.