
നിയമസഭ മാർച്ചിനിടെ പൊതുമുതല്‍ നശിപ്പിച്ചു ; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം; തിങ്കളാഴ്ചകളില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം
തിരുവനന്തപുരം: നിയമസഭ മാർച്ചിനിടെ അറസ്റ്റിലായ പ്രതിപക്ഷ യുവജന സംഘടന പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്കാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.
ഉപാധികളോടെയാണ് തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് ഇവർക്കെതിരായ പൊലിസ് റിപ്പോർട്ട്. പ്രതികള്‍ ഈ പണം കെട്ടിവയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ നേരിട്ട് ഹാജരാകണമെന്നും പാസ്പോർട്ട് ഉള്ളവർ മൂന്നു ദിവസത്തിനുള്ളില്‍ കോടതിയില്‍ പാസ്പോർട്ട് ഹാജരാക്കണമെന്നും ഉപാധിയില്‍ പറയുന്നു.
Third Eye News Live
0