‘ഞാന്‍ കട്ടപ്പന സി.ഐ’ ! കട്ടപ്പന സിഐയുടെ അവിഹിതം കയ്യോടെ പൊക്കി കട്ടപ്പന സിഐ; കരാട്ടെ അധ്യാപകനായ പാസ്റ്റര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

Spread the love

കട്ടപ്പന : വിവിധ സ്കൂളുകളിൽ കരാട്ടേ അധ്യാപകനായി പ്രവർത്തിക്കുന്ന പാസ്റ്ററെ പോക്സോ കേസില്‍ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. പെരുംതൊട്ടി ചക്കാലക്കല്‍ ജോണ്‍സണ്‍ (സണ്ണി-51) ആണ് അറസ്റ്റിലായത്.

സുവിശേഷ പ്രവർത്തനങ്ങള്‍ ചെയ്യുന്ന പ്രതി ഹൈറേഞ്ചില്‍ വിവിധ സ്കൂളുകളില്‍ കരാട്ടേ പഠിപ്പിക്കുന്നുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായെത്തി കരാട്ടേ ക്യാമ്ബിനെന്ന പേരില്‍ കട്ടപ്പന നഗരത്തിലെ പോലീസ് സ്റ്റേഷന് അടുത്ത് തന്നെയുള്ള ലോഡ്ജില്‍ മുറിയെടുത്തു.

കട്ടപ്പന സി.ഐ. ആണെന്നാണ് ലോഡ്ജ് നടത്തിപ്പുകാരോട് പറഞ്ഞത്. എന്നാല്‍ നിലവിലെ കട്ടപ്പന സി.ഐ. സി.പി.ഒ. ആയും എസ്.ഐ. ആയും വർഷങ്ങള്‍ കട്ടപ്പന സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നതിനാല്‍ പരിചയമുള്ള ലോഡ്ജ് ജീവനക്കാർക്ക് മുന്നില്‍ തട്ടിപ്പ് പൊളിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group