play-sharp-fill
തിരുവോണം ബമ്പർ: വിറ്റഴിഞ്ഞത് 71 ലക്ഷത്തിലധികം ടിക്കറ്റുകൾ; സമ്മാനാര്‍ഹന് തുക നൽകുന്നത് വിറ്റുവരവില്‍ നിന്ന്; കിട്ടുന്നത് നികുതി കഴിച്ച് 12.8 കോടി; വിറ്റുവരവ് കൂടാതെ ടാക്സ് ഇനത്തിലും സർക്കാരിന് വരുമാനം; ടിക്കറ്റ് വില്പനയിൽ സർക്കാരിലേക്ക് എത്തുന്ന തുക എത്രയെന്ന് അറിയാം…

തിരുവോണം ബമ്പർ: വിറ്റഴിഞ്ഞത് 71 ലക്ഷത്തിലധികം ടിക്കറ്റുകൾ; സമ്മാനാര്‍ഹന് തുക നൽകുന്നത് വിറ്റുവരവില്‍ നിന്ന്; കിട്ടുന്നത് നികുതി കഴിച്ച് 12.8 കോടി; വിറ്റുവരവ് കൂടാതെ ടാക്സ് ഇനത്തിലും സർക്കാരിന് വരുമാനം; ടിക്കറ്റ് വില്പനയിൽ സർക്കാരിലേക്ക് എത്തുന്ന തുക എത്രയെന്ന് അറിയാം…

തിരുവനന്തപുരം: രണ്ട് മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഫലം വന്നിരിക്കുകയാണ്. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വിറ്റഴിഞ്ഞ TG 434222 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചിരിക്കുന്നത്.

ഭാഗ്യശാലി ഇപ്പോഴും കാണാമറയത്താണ്. ഇന്ന് ഉച്ച കഴിഞ്ഞാണ് തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. ബമ്പറിന്‍റെ ടിക്കറ്റുകള്‍ വില്‍പ്പനയ്ക്ക് എത്തിയത് മുതല്‍ മികച്ച പ്രതികരണമായിരുന്നു ജനങ്ങളില്‍ നിന്നും ലഭിച്ചത്. ആദ്യഘട്ടത്തില്‍ തന്നെ അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു.

500 രൂപ വിലയുള്ള ആകെ 80 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ലോട്ടറി വകുപ്പിന്‍റെ കണക്ക് പ്രകാരം 71,43,008(എഴുപത്തി ഒന്ന് ലക്ഷത്തി നാല്പത്തി മൂന്നായിരത്തി എട്ട്) ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. 8,56,992 ടിക്കറ്റുകള്‍ അധികം വരികയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിറ്റുവരവില്‍ നിന്നുമാണ് സമ്മാനാര്‍ഹന്‍റെ തുക പോകുന്നത്. നികുതി കഴിച്ച് 12.8 കോടിയാകും ഭാഗ്യശാലിക്ക് ലഭിക്കുന്നത്. ഇനി സര്‍ക്കാരിന് എത്ര രൂപയാണ് പോകുന്നതെന്ന് നോക്കാം. വിറ്റുവരവ് കൂടാതെ ടാക്സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം ലഭിക്കും.

എന്നാൽ, ഈ തുക മുഴുവനായും സർക്കാരിലേക്ക് എത്തില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുക മാത്രമേ സർക്കാരിനു കിട്ടൂ. അതേസമയം, ബമ്പറില്‍ സര്‍ക്കാരിന്‍റെ ലാഭം 3 ശതമാനം ആണെന്നായിരുന്നു കഴിഞ്ഞ തവണ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നത്.