play-sharp-fill
കോടതിയിൽ കയറിയ ‘കള്ളനെ’ കൈയ്യോടെ പിടികൂടി സുപ്രീം കോടതി അഭിഭാഷകര്‍: പക്ഷേ കേസില്ല

കോടതിയിൽ കയറിയ ‘കള്ളനെ’ കൈയ്യോടെ പിടികൂടി സുപ്രീം കോടതി അഭിഭാഷകര്‍: പക്ഷേ കേസില്ല

ഡൽഹി:കുറ്റകൃത്യങ്ങള്‍ തെളിയിക്കുകയാണ് അഭിഭാഷകരുടെ ജോലി. എന്നാല്‍ അഭിഭാഷകർ തന്നെ തെളിവുകളോടെ കള്ളനെ പിടികൂടിയാലോ?

അതും സുപ്രീംകോടതി വരാന്തയില്‍ നിന്ന്. എന്നാല്‍ ഇവനെതിരെ കേസെടുക്കാൻ സാധിക്കാത്തതിനാല്‍ തത്കാലം മോഷ്ടാവിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അഭിഭാഷകർ.

അടുത്തിടെ അസാധാരണമായ സന്ദർശകരാണ് സുപ്രീം കോടതിയിലേക്കെത്തിയത്. ഒരു കൂട്ടം കുരങ്ങുകള്‍. സുപ്രീം കോടതിയുടെ മുകള്‍ ഭാഗത്തുള്ള വരാന്തയിലേക്ക് വലിഞ്ഞു കയറിയ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുരങ്ങുകളില്‍ ഒരാള്‍ അഭിഭാഷകരുടെ ബാഗ് തട്ടിപ്പറിച്ചെടുത്തു.

ആരെയും വക വയ്‌ക്കാതെ ബാഗില്‍ നിന്നും ചോറ്റുപാത്രവും കൈക്കലാക്കി. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സുപ്രീം കോടതി മുതിർന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്‌ഡെയാണ് വീഡിയോ പങ്കുവച്ചത്. ബാഗ് മോഷ്ടിച്ച കുരങ്ങിനെ കാണാനായി നിരവധി അഭിഭാഷകരും ജീവനക്കാരും എത്തുന്നതും

വീഡിയോയില്‍ കാണാം. സംഭവം വൈറലായതോടെ നിരവധി പേരാണ് കമന്റുമായി

രംഗത്തെത്തിയത്. സുപ്രീം കോടതിയില്‍ പട്ടാപ്പകല്‍ പിടിച്ചുപറി, ക്രമസമാധാന തകർച്ച തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോയെ തേടിയെത്തിയത്.