അടിച്ചു മോനെ…..! അടിച്ചു..! 25 കോടിയുടെ ഓണംബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം TG 434222 നമ്പറിന് : രണ്ടാം സമ്മാനം കോട്ടയത്ത് മീനാക്ഷിയിൽ വിറ്റ ടിക്കറ്റിന്; സമ്മാനമടിച്ച ടിക്കറ്റുകളുടെ വിശദ വിവരങ്ങൾ അറിയാം
രണ്ടാം സമ്മാനം കോട്ടയത്ത് മീനാക്ഷിയിൽ വിറ്റ 612456 ടിക്കറ്റിന്. മൂന്നാം സമ്മാനവും കോട്ടയത്ത്. TD 796695 എന്ന നമ്പറാണ് മൂന്നാം സമ്മാനത്തിന് അർഹമായത്.
ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, https://www.keralalotteries.com/ എന്നീ സൈറ്റുകളില്‍ നിന്ന് ഫലം അറിയാം. 500 രൂപയായിരുന്നു ടിക്കറ്റിന്‍റെ വില. ആകെ 80 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിച്ചത്.
25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്ബര്‍ ജനങ്ങള്‍ക്ക് മുമ്ബിലുള്ളത്.
ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും തിരുവോണം ബംപർ വില്‍പ്പനയില്‍ പാലക്കാട് ജില്ലയാണ് മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 13 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 9 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 8 ലക്ഷം ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്.