play-sharp-fill
പട്ടികജാതി ദളിത് മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അംബേദ്കർ പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫോറത്തിന്റെ രാപ്പകൽ നിരാഹാര സമരം: ഒക്ടോബർ 11, 12 തീയതികളിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ.

പട്ടികജാതി ദളിത് മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അംബേദ്കർ പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫോറത്തിന്റെ രാപ്പകൽ നിരാഹാര സമരം: ഒക്ടോബർ 11, 12 തീയതികളിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ.

കോട്ടയം: പട്ടികജാതി ദളിത് മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അംബേദ്കർ പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫോറത്തിന്റെ (എ പി ഡി എഫ് ) ആഭി മുഖ്യത്തിൽ കോട്ടയം

ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ രാപ്പകൽ നിരാഹാര സമരം സംഘടിപ്പിക്കും.
2024 ഒക്ടോബർ 11-ന് ഉച്ച കഴിഞ്ഞ് 2: മുതൽ ഒക്ടോബർ 12-ന് 2 വരെയാണ് സമരം

പട്ടികജാതി പട്ടിക വർഗ്ഗങ്ങളുടെ ഇടയിൽ ഉപവർഗ്ഗീകരണവും ഉപസംവരണവും അനുവദിച്ച സുപ്രീം കോടതി വിധി മറികടക്കുവാൻ നിയമനിർമ്മാണം നടത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രീമിലെയർ നടപ്പിലാക്കുന്നില്ലെന്ന പ്രഖ്യാപനം ഉറപ്പാക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുക.

പട്ടികജാതി ക്രൈസ്‌തവർക്ക് പട്ടികജാതി പദവി അനുവദിക്കുക.
അടിസ്ഥാനജനവിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനുള്ള സാമ്പത്തിക പരിധി റദ്ദാക്കുക.

അടിസ്ഥാനജനവിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വിതരണ രീതി 2021 ന് മുമ്പത്തെപ്പോലെ പുനഃസ്ഥാപിക്കുകഎന്നിവയാണ് പ്രധാനമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ.

സംഘടനാ നേതാക്കളായ അശ്വതി ടി. രാജ്, അഭിനന്ദ് ടി.സജി. വി.ആർ. അനിൽ കുമാർ,
പി.എൻ. സതീഷ് . ശശി കൃഷ്ണൻ ചിങ്ങോലി, ഗണേഷ് പുറക്കോട്, സജൻ എഴുമറ്റൂർ എന്നിവരാണ്

നിരാഹാരമിരിക്കുന്നതെന്ന് എ പി ഡി എഫ് ജനറൽ സെക്രട്ടറി ഷാജു വി. ജോസഫ് അറിയിച്ചു.
ചെയർമാൻ എസ്.രാജപ്പൻ. വൈസ് ചെയർമാൻ ഡോ. ഷിബു ജയരാജ്, ജോയിന്റ് സെക്രട്ടറി എം.വി. മറിയാമ്മ, ട്രഷറർ അഡ്വ.സി.ജെ.ജോസ് എന്നിവർ പ്രസംഗിക്കും.