
കൊട്ടാരമറ്റത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം ; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാലാ : കൊട്ടാരമറ്റം വൈക്കം റൂട്ടിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി. ചൊവ്വാഴ്ച രാവിലെ 7.45 ഓടെയായിരുന്നു അപകടം.
കൊട്ടാരമറ്റത്തെ ഫ്രണ്ട്സ് ഹോട്ടലിനു മുന്നിൽ പാർക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഹോട്ടലിനുള്ളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കർണാടക രജിസ്ട്രേഷനിലുള്ള ബ്രസ കാറാണ് ആണ് അപകടമുണ്ടാക്കിയത്.
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഹോട്ടലിൽ ഉണ്ടായിരുന്ന ഏതാനും പേർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കുകൾ ഗുരുതരമല്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരം അറിഞ്ഞ ഉടൻ തന്നെ പാലാ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Third Eye News Live
0