കൊച്ചിയിൽ ടോൾ പ്ലാസയ്ക്ക് സമീപം കാർ ലോറിയുടെ പിന്നിലിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം; ഒപ്പം ഉണ്ടായിരുന്ന ഭർത്താവിനെയും മകനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

കൊച്ചി: കൊച്ചിയിൽ കാർ ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മല്ലപ്പള്ളി സ്വദേശിനി രശ്മി മരിച്ചു.

രശ്മിയുടെ ഭർത്താവ് പ്രമോദും മകൻ ആരോണും ചികിത്സയിലാണ്. പുലർച്ചെയാണ് കുമ്പളം ടോൾ പ്ലാസക്ക് സമീപം അപകടമുണ്ടായത്.

കാർ വെട്ടിപ്പൊളിച്ചാണ് മൂന്ന് പേരെയും പുറത്ത് എടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രശ്മിയെ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group