play-sharp-fill
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം ; ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തണം; വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ; മുഖ്യമന്ത്രിയുടേതായി പുറത്തുവന്ന പരാമര്‍ശം മലപ്പുറത്തെ സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകളുടെ പണം ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന തരത്തിലായിരുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശനങ്ങളില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദി ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറത്തെ കുറിച്ചുള്ള പരാമര്‍ശനങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് ഗവര്‍ണറുടെ നീക്കം.

മലപ്പുറത്തെ സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകളുടെ പണം ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടേതായി പുറത്തുവന്ന പരാമര്‍ശം. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് ഡിജിപിക്കൊപ്പം രാജ്ഭവനില്‍ നേരിട്ടെത്താനാണ് ഗവര്‍ണറുടെ നിര്‍ദേശം. നാളെ വൈകീട്ട് നാല് മണിക്കു രാജ് ഭവനില്‍ എത്തണമെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു വിഷയങ്ങളിലും ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നൽകിയില്ല. ഇതേത്തുടർന്നാണു നേരിട്ടെത്താനുള്ള നിർദേശം.

മലപ്പുറത്തെ ദേശവിരുദ്ധ ശക്തികള്‍ ആരെന്ന് വ്യക്തമാക്കണമെന്നും ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി തന്നെ നേരത്തെ അറിയിച്ചില്ലെന്നും ഗവണര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.