
കോഴിക്കോട് സംസ്ഥാനപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് സ്കൂട്ടർ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു.
പന്നിക്കോട് പാറമ്മല്‍ സ്വദേശി അശ്വിന് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
മുക്കത്തിനടുത്ത് വലിയപറമ്പില്‍ ആണ് അപകടം നടന്നത്. മുക്കം ഭാഗത്ത് നിന്ന് അരീക്കോട് ഭാഗത്തേക്ക് വരികയായിരുന്ന അശ്വിന് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്ന ഉടനെ പരിക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അശ്വിന്റെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ‘എന്റെ നെല്ലിക്കാപ്പറമ്പ്’ സന്നദ്ധസേനാ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
Third Eye News Live
0