play-sharp-fill
ചങ്ങനാശേരി സ്വദേശിയായ വൈദികനെ കർദിനാൾ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ; വത്തിക്കാനിൽ മാർപ്പാപ്പയുടെ ഔദ്യോഗിക സംഘാം​ഗമായ മോൺസി‌ഞ്ഞോർ ജോർജ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഡിസംബർ 8ന് നടക്കും

ചങ്ങനാശേരി സ്വദേശിയായ വൈദികനെ കർദിനാൾ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ; വത്തിക്കാനിൽ മാർപ്പാപ്പയുടെ ഔദ്യോഗിക സംഘാം​ഗമായ മോൺസി‌ഞ്ഞോർ ജോർജ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഡിസംബർ 8ന് നടക്കും

കോട്ടയം: ചങ്ങനാശേരി സ്വദേശിയായ വൈദികനെ കർദിനാൾ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ.

സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോൺസി‌ഞ്ഞോർ ജോർജ് കൂവക്കാടിനെയാണ് കർദിനാളായി വത്തിക്കാനിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്.

സ്ഥാനാരോഹണം ഡിസംബർ 8ന് നടക്കും. 20 പുതിയ കർദിനാൾമാരെയാണ് വത്തിക്കാൻ പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ വത്തിക്കാനിൽ മാർപ്പാപ്പയുടെ ഔദ്യോഗിക സംഘത്തിൽ അംഗമാണ് നിയുക്ത കർദിനാൾ.

ചങ്ങനാശേരി മാമ്മൂട് ലൂർദ് മാതാ പളളി ഇടവകാംഗമാണ് മോൺസിഞ്ഞോർ ജോർജ് കൂവക്കാട്.