play-sharp-fill
നല്ല മിനുസമുള്ള റോഡ്, പിന്നെ കണ്ട ഭാവമില്ല. മരണ വേഗതയാണ് ; പൊൻകുന്നം-പാലാ റോഡില്‍ അപകടങ്ങള്‍ നിത്യ സംഭവം ; അപകടങ്ങളേറെയും പാത അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിച്ചതിന് ശേഷം ; 60 ലേറെ മരണം ; ആവശ്യത്തിന് ദിശാസൂചക ബോർഡുകളും മുന്നറിയിപ്പ് ബോർഡുകളുമില്ല, പലയിടങ്ങളിലും സീബ്രാലൈനുകള്‍ മാഞ്ഞുപോയ നിലയില്‍ ;പേടിസ്വപ്നമായി പൊൻകുന്നം പാലാ റോഡ്

നല്ല മിനുസമുള്ള റോഡ്, പിന്നെ കണ്ട ഭാവമില്ല. മരണ വേഗതയാണ് ; പൊൻകുന്നം-പാലാ റോഡില്‍ അപകടങ്ങള്‍ നിത്യ സംഭവം ; അപകടങ്ങളേറെയും പാത അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിച്ചതിന് ശേഷം ; 60 ലേറെ മരണം ; ആവശ്യത്തിന് ദിശാസൂചക ബോർഡുകളും മുന്നറിയിപ്പ് ബോർഡുകളുമില്ല, പലയിടങ്ങളിലും സീബ്രാലൈനുകള്‍ മാഞ്ഞുപോയ നിലയില്‍ ;പേടിസ്വപ്നമായി പൊൻകുന്നം പാലാ റോഡ്

സ്വന്തം ലേഖകൻ

പൊൻകുന്നം: നല്ല മിനുസമുള്ള റോഡാണ്. പിന്നെ കണ്ട ഭാവമില്ല. മരണ വേഗതയാണ്. ആപത്ത് സംഭവിച്ച ശേഷമാകും കെണി തിരിച്ചറിയുക. അപ്പോള്‍ എല്ലാം അവസാനിച്ചിട്ടുണ്ടാവും! പൊൻകുന്നം-പാലാ റോഡില്‍ അപകടങ്ങള്‍ നിത്യ സംഭവം.

റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയ്ക്കൊപ്പം വാഹനങ്ങളുടെ അമിതവേഗത കൂടിയാകുമ്ബോള്‍ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം പാലാ റോഡ് യാത്രക്കാർക്ക് എന്നെന്നും പേടിസ്വപ്നമാണ്. ഇന്നലെ രാവിലെ രോഗിയുമായി വന്ന ആംബുലൻസ് അട്ടിക്കല്‍ ജംഗ്ഷന് സമീപം വീടിനുള്ളിലേക്ക് ഇടിച്ചുകയറിയതാണ് ഒടുവിലത്തെ സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിനുളളിലുണ്ടായിരുന്നവർ പരിക്കേല്‍ക്കാതെ രക്ഷപെട്ടെങ്കിലും ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. കഴിഞ്ഞയാഴ്ച വഞ്ചിമല കവലയില്‍ രോഗിയെ ഇറക്കിയതിനുശേഷം മടങ്ങുകയായിരുന്ന ആംബുലൻസ് റോഡില്‍ തെന്നി ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. അന്നുതന്നെ പൊൻകുന്നം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം നിറുത്തിയിട്ടിരുന്ന കാറില്‍ പിക്കപ് വാനിടിച്ചും അപകടം സംഭവിച്ചു.

പാത അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിച്ച ശേഷമാണ് അപകടങ്ങളേറെയും. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത സംബന്ധിച്ചും പരാതികളുണ്ട്. വളവുകളും ഇറക്കങ്ങളും നിലനിർത്തി തന്നെയാണ് പാത പുനർനിർമ്മിച്ചതെന്നും അലൈൻമെന്റില്‍ അപാകതയുണ്ടെന്നുമായിരുന്നു പ്രധാന ആരോപണം. വേഗതാ നിയന്ത്രണത്തിനുള്ള സംവിധാനം ഒരിടത്തുമില്ല. രക്ഷാപ്രവർത്തനം നടത്താൻ വഴിവിളക്കുകളുടെ സഹായവുമില്ല. പി.പി.റോഡില്‍ നാനൂറിലേറെ സോളാർ വഴിവിളക്കുകള്‍ പ്രവർത്തനരഹിതമാണ്. വിളക്കുകള്‍ തെളിക്കുന്ന കാര്യത്തില്‍ കെ.എസ്.ടി.പിയും പൊതുമരാമത്ത് വകുപ്പും തമ്മില്‍ തർക്കമുണ്ട്.

ശബരിമല സീസണ്‍ കാലത്ത് പാതയില്‍ തീർത്ഥാടകരുടെ വൻതിരക്ക്

ആവശ്യത്തിന് ദിശാസൂചക ബോർഡുകളും മുന്നറിയിപ്പ് ബോർഡുകളുമില്ല.

പലയിടങ്ങളിലും സീബ്രാലൈനുകള്‍ മാഞ്ഞുപോയ നിലയില്‍

ചപ്പുചവറുകള്‍ നിറഞ്ഞു

ഓടകളില്‍ ചപ്പുചവറുകള്‍ നിറഞ്ഞ അവസ്ഥയുണ്ട്. മഴ പെയ്താല്‍ റോഡ് നിറഞ്ഞാണ് വെള്ളം ഒഴുകുന്നത്. റോഡിനിരുവശവും കാട് വളർന്നു. ഡ്രൈവർമാരുടെ കണ്ണുമറയ്ക്കുന്നവിധം ചിലയിടങ്ങളില്‍ കാടും മരച്ചില്ലകളും റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്നതും ഭീഷണിയാണ്.

അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിച്ച ശേഷം: 60 ലേറെ മരണം

2023ല്‍ മാത്രം: 8 മരണം

ആകെ ദൂരം: 21 കിലോമീറ്റർ