കോട്ടയം – എറണാകുളം റോഡിൽ എം.വി ഐ.പി. കനാലിൽ ചത്ത പന്നിയെ ഉപേക്ഷിച്ച് സാമൂഹ്യ വിരുദ്ധര്‍ ; ഭരണങ്ങാനത്ത് പന്നിപ്പനി സ്ഥിരീകരിച്ചതിനാൽ ആശങ്കയിൽ നാട്ടുകാർ
സ്വന്തം ലേഖകൻ
കടുത്തുരുത്തി: ചത്ത പന്നിയെ കനാലില്‍ ഉപേക്ഷിച്ചു സാമൂഹ്യ വിരുദ്ധര്‍. കോട്ടയം – എറണാകുളം റോഡിനടിയിലൂടെ കടന്നു പോകുന്ന എം.വി.ഐ.പി.യുടെ കളത്തൂര്‍ കവലയ്ക്കു സമീപത്തെ കനാലിലാണു പന്നിയുടെ ജഡം കണ്ടെത്തിയത്.
ഏകദേശം 150 കിലോയോളം തൂക്കം വരുന്ന പന്നിയുടെ ജഡമാണുകനാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. തുടര്‍ന്നു വാര്‍ഡ് മെമ്ബറുടെയും ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെയും എം.വി.ഐ.പി. ഉദ്യോഗസ്ഥരുടെയും നാട്ടുകരുടെയും നേതൃത്വത്തില്‍ ജെ.സി.ബി. ഉപയോഗിച്ചു പന്നിയുടെ ജഡം പുറത്തെടുത്ത് മറവ് ചെയ്തു. ഭരണങ്ങാനത്ത് പന്നിപ്പനി സ്ഥിരീകരിച്ച ശേഷമാണ് ഇത്തരത്തില്‍ പന്നിയുടെ ജഡം കണ്ടെത്തിയതെന്നത് ആശങ്കയുണര്‍ത്തുന്നു. രോഗബാധ ഉള്ള പന്നിയാണോ ഇത് എന്ന ആശങ്കയാണ് നാട്ടുകാര്‍ക്കുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ഭാഗത്തു ബ്ലീച്ചിങ് പൗഡര്‍ വിതറി അണുനശീകരണം നടത്തി. വേനല്‍ രൂക്ഷമാകുമ്ബോള്‍ നൂറുകണക്കിനാളുകള്‍ ഉപയോഗിക്കുന്നത് ഈ കനാലിലെ വെള്ളമാണ്. ഓമല്ലൂര്‍ പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഈ ഭാഗത്ത് എം.വി ഐ.പി. കനാല്‍ ശുചികരിക്കുകയും സംരക്ഷിക്കുകയും ചെയ്തു വരുന്നു.
ഇത്തരത്തില്‍ ജനങ്ങള്‍ കനാല്‍ സംരക്ഷിക്കുകയും ശുചായി പരിപാലിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുമ്ബോളാണു സാമൂഹ്യവിരുദ്ധരുടെ ഭാഗത്തുനിന്നും ഇത്തരം ഹീന നടപടികള്‍ ഉണ്ടാകുന്നത്.
ഇത്തരത്തില്‍ കനാലില്‍ മാലിന്യം ഉപേക്ഷിക്കുന്നവരെ കണ്ടെത്തി ശക്തമായി നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപെട്ടു.