
തൃപ്പൂണിത്തുറ: അസം സ്വദേശിയായ പാൻമസാല വില്പനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ഒന്നാം പ്രതി കടവന്ത്ര കോണത്തറ വീട്ടിൽ മാണിക്യൻ എന്നു വിളിക്കുന്ന കെ.ബി. കൃഷ്ണനുണ്ണി (29), മൂന്നാം പ്രതി തൃപ്പൂണിത്തുറ നടമ മാർക്കറ്റ് റോഡ് പൊയ്ന്തറ കോളനിയിൽ ഈരേലിൽ വീട്ടിൽ പാപ്പി എന്നു വിളിക്കുന്ന ഇ.പി. ഹരീഷ് (32) എന്നിവരെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടിന് ഇരുമ്പനം ചിത്രപ്പുഴ റോഡിലെ ബിവറേജസ് ഷോപ്പിനടുത്തുള്ള പാൻമസാല കടയിൽ എത്തിയ പ്രതികൾ കട നടത്തുന്ന അസം സ്വദേശി ബൊർദാർ അലിയെ (25) ഹെൽമറ്റ് കൊണ്ട് അടിച്ച് വീഴ്ത്തി പണം കവരുകയായിരുന്നു. കേസിലെ രണ്ടും നാലും പ്രതികൾ ഒളിവിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


